സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എങ്ങനെ പ്രതിരോധിയ്ക്കാം ?

Schoolwiki സംരംഭത്തിൽ നിന്ന്
എങ്ങനെ പ്രതിരോധിയ്ക്കാം ?

രോഗപ്രതിരോധമാണു രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. രോഗത്തെ എങ്ങനെ പ്രതിരോധിയ്ക്കാം? പ്രതിരോധശക്തി വർധിപ്പിക്കുക. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇലക്കറികളും ധാരാളം ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക. ഇതിലൂടെ നമുക്ക് ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കാം. പ്രതിരോധ കുത്തിവയ്പ്പുകൾ സമയാസമയങ്ങളിൽ എടുത്തും നമുക്ക് രോഗം വരാതെ സൂക്ഷിക്കാം. പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മറച്ചുപിടിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും കൈകൾ വൃത്തിയായി കഴുകുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകണം. കൈകൾ കഴുകുവാനുള്ള സാഹചര്യം ലഭ്യമല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. വൈറസുകൾ പടരുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ശുചിത്വത്തിലൂടെ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാം.



അന്തോണീസ് ജോജോ
3 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം