സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അപ്പൂസിന്റെ കുളി

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പൂസിന്റെ കുളി

കുളിക്കാൻ നല്ല മടിയുള്ള കൂട്ടത്തിൽ ആയിരുന്നു അപ്പൂസ്. പഠിക്കാൻ ബഹു മിടുക്കനും. സ്കൂൾ വിട്ടുവന്നാൽ ഉടനെ കളി പതിവാണ്. എന്നാൽ കുളിക്കാൻ പറഞ്ഞാൽ വലിയ മടിയും. അവന്റെ അമ്മ ബിനിയമ്മ വളരെ നിർബന്ധിച്ചാണ് അവനെ ഒന്ന് കുളിപ്പിക്കാറ്. അതങ്ങനെ എന്നും പതിവായി.

മഴയത്തുള്ള കളിയും വിയർത്തിട്ട് കുളിക്കാതെയുള്ള നടപ്പും കാരണം അപ്പൂസിന് പനി പിടിച്ചു. പനികൂടി ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ അഡ്മിറ്റും ചെയ്തു. രണ്ടാഴ്ച ക്ലാസ്സിലും പോകാതായി. പരീക്ഷയും മുടങ്ങി. ഡോക്ടർ അവനോടു പറഞ്ഞു, കളികഴിഞ്ഞാൽ എന്നും കുളിക്കണം, എപ്പോഴും വൃത്തിയായിരിക്കണം. നമ്മൾ വ്യക്തിശുചിത്വം പാലിച്ചാൽ പല രോഗങ്ങളും വരാതെ നമുക്ക് സൂക്ഷിക്കാനാവും. അപ്പോഴാണ് അമ്മ അവനെ എന്നും ഈ കാര്യങ്ങളിൽ വഴക്കുപറയുന്നത് അവൻ ഓർത്തത്. ഇനി എന്നും വൃത്തിയായിരുന്നോളാം അവൻ ഡോക്ടറോടു പറഞ്ഞു.

കൂട്ടുകാരേ, വ്യക്തിശുചിത്വം പാലിച്ച് എല്ലാവിധ രോഗങ്ങളിൽനിന്നും രക്ഷനേടാൻ നമുക്ക് ശ്രമിക്കാം.

ഫെലിക്സ് അനിൽ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ