സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അന്നുവും കൂട്ടരും

Schoolwiki സംരംഭത്തിൽ നിന്ന്
അന്നുവും കൂട്ടരും

രാവിലെ 10 മണി ആയപ്പോൾ മണിക്കുട്ടിയും കൂട്ടുകാരും കളിക്കാനായി ഗ്രൗണ്ടിൽ എത്തി. അവർ സംസാരിക്കാൻ തുടങ്ങി.
രാഹുൽ : ഡാ, സച്ചൂ, നമ്മൾ ഇന്ന് എന്തുകളിക്കും?
സച്ചു : ഫുഡ്ബോൾ ആയാലോ?
മണിക്കുട്ടിയ്ക്ക് ഇവർ പറഞ്ഞത് ഇഷ്ടമായില്ല.
മണിക്കുട്ടി : വേണ്ട, നമ്മുക്ക് സാറ്റുകളിക്കാം.
എലാവരും മണിക്കുട്ടിയുടെ കൂടെ കൂടി. സാറ്റ് തന്നെ മതി അവർ തീരുമാനിച്ചു. പക്ഷേ, ഒരാൾ മാത്രം അതിനെ എതിർത്തു. അത് നമ്മുടെ അന്നുവായിരുന്നു
അന്നു : നിങ്ങൾ എന്താണീപ്പറയുന്നത്? ലോകം മുഴുവൻ ഇപ്പോൾ കൊറോണായുടെ ഭീതിയിൽ ആണെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? അതിനാൽ ഇനി കുറച്ചുനാളത്തേയ്ക്ക് കളികളൊന്നും വേണ്ടാ. നമുക്ക് വലുത് നമ്മുടെ ആരോഗ്യമാണ്‌, ജീവനാണ്‌. അതിനാൽ നമുക്ക് വീട്ടിലിരുന്ന് നല്ല ആഹാരം കഴിച്ചും വിശ്രമിച്ചും നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാം.
രാഹുൽ : വീട്ടിലിരുന്ന് എന്തുകളിക്കാനാണ്‌?
അന്നു : വീട്ടിലിരുന്ന് ചെയ്യുന്നതിനായി എന്തുമാത്രം കാര്യങ്ങളുണ്ട്? ചിത്രം വരയ്ക്കാം, അമ്മയെ സഹായിക്കാം ടി.വി. കാണാം, വീട് വൃത്തിയാക്കാം, പച്ചക്കറികൾ നടാം, കഥപുസ്തകം വായിക്കാം ഇങ്ങനെ ഒരുപാടുണ്ട്.
രാഹുൽ : ആഹാ അതുശരിയാണല്ലോ.
സച്ചു : അതവിടെ നിൽക്കട്ടെ, ഈ കോവിഡ് - 19 എന്നാൽ എന്താണ്‌? എങ്ങനെയാണ്‌ അത് ഉണ്ടാകുന്നത്?
അന്നു : ഇത് ഒരു വൈറസ് ആണ്‌. ഇതുമൂലം ഉണ്ടാകുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ - പനി, തലവേദന, ചുമ, തുമ്മൽ, ജലദോഷം എന്നിവയാണ്‌.
മണിക്കുട്ടി : നമുക്കീ വൈറസിനെ എങ്ങനെ പ്രതിരോധിക്കാനാവും?
അന്നു : പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക. സാനിറ്റൈസർ ഉപയോഗിച്ച് കൂടെക്കൂടെ കൈകൾ വൃത്തിയാക്കുക. മൂക്കിലും വായിലും തൊടാതിരിക്കുക ഇതിലൂടെ കൊറോണാ വൈറസ് നമ്മിലെത്തുന്നത് നമുക്ക് തടയാനാവും. നമുക്ക് മറ്റുള്ളവരുമായി അകലം പാലിക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മൂടി പിടിക്കുക.
മണിക്കുട്ടി : അതേ, നമ്മുക്കീ മനുഷ്യരെകൊല്ലുന്ന വലിയ വിപത്തിനെ അകന്നുനിന്ന് ദൂരെയകറ്റാൻ കൈകോർക്കാം
അന്നു : ലോകാരോഗ്യസംഘടന പറഞ്ഞിരിക്കുന്നത് ഇനിയും ഇത് വ്യാപികാൻ സാധ്യത ഉണ്ടെന്നാണ്‌. ഇപ്പോൾ ഏകദേശം 160 രാജ്യങ്ങളിലധികം ഈ വൈറസ് കടന്നുകൂടിയിട്ടുണ്ട്. ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്‌. വളരെയധികം ആളുകൾ ഇതിനിരയായി. ഈ രോഗത്തിന്റെ തീവ്രത ഇന്ന് പല ആളുകൾക്കും അറിഞ്ഞുകൂടാ. ഇതിനെ നമുക്കതടയാൻ ആരോഗ്യപ്രവർത്തകരുടെ വാക്കുകൾ കേട്ട് സുരക്ഷിതമായി വീട്ടിലിരിക്കണം. അതിനാൽ നമുക്ക് വീട്ടിലിരിക്കാം സുരക്ഷിതരാകാം.

ആൻമരിയ ജിജോ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ