സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/Coronaയ്ക്ക് ഒരു കത്ത്.

Schoolwiki സംരംഭത്തിൽ നിന്ന്
Coronaയ്ക്ക് ഒരു കത്ത്.

ദുരിതം തന്ന കൊറോണയ്ക്ക്,

ക്ഷണിക്കാതെ വന്ന അതിഥിയാണ് നീ. നീ കാരണം ലോകമെമ്പാടുമുള്ള ജനങ്ങൾ കഷ്ടതയും ദുരിതവും അനുഭവിക്കുന്നു. ഒരു ദിവസം ആയിരക്കണക്കിന് മനു ഷ്യരാണ് മരണത്തിന് അടിമപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായ അമേരിക്ക പോലും നിനക്ക് ഇരയായി.ഞങ്ങൾക്ക് കിട്ടുന്ന അവധിക്കാലം പോലും നീ വന്നതോട് കൂടി നഷ്ടമായിരിക്കുന്നു.അതുപോലെ തന്നെ ഞങ്ങളുടെ മുന്നോട്ടുള്ള പഠനം പോലും നീ കാരണം ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. Covid 19, എന്നുള്ള പേരൊക്കെ കൊള്ളാം അടിപൊളി, പക്ഷേ നീ വന്നതോടുകൂടി പരീക്ഷ കൾക്ക് മുടക്കം വന്നു.നീ നിന്റെ ഈ വൈറസും കൊണ്ട് തിരികെ പോ, നീ പോകുന്നതിലൂടെ ഞങ്ങൾക്കുണ്ടായ നഷ്ടങ്ങളും, സന്തോഷങ്ങളും തിരികെ ലഭിക്കട്ടെ... നീ നിന്റെ സംഹാര താണ്ഡവം അവസാനിപ്പിച്ചു എത്രയും വേഗം പോകും എന്ന പ്രതീക്ഷയിൽ ഈ കത്ത് ചുരുക്കുന്നു..

                                                                                                                                              എന്ന് ,            
                                                                                                                                                    ഞാനും എന്റെ 
                                                                                                                                                     കുടുംബാംഗങ്ങളും-


അലി ഫാത്തിമ
IV - എ സെന്റ്.റോക്ക്സ് റ്റി.റ്റി.ഐ / എൽ.പി.എസ്‌ തോപ്പ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം