സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം,
                                      
നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ.
                                                                                       
അമ്മ നമുക്കായി തന്നതെല്ലാം,
                                                                       
ആ അമ്മതൻ സ്നേഹമാണെന്നറിയൂ..

അമ്മയാം പ്രകൃതിയെ സ്നേഹിച്ചിടേണം ആ-

സ്നേഹത്തെനാമെന്നും കാത്തിടേണം..

ഇനിവരും കുഞ്ഞുങ്ങൾക്കായി നാമിപ്പോഴേ--

ഒരുകുഞ്ഞു തൈ നടാം കൂട്ടുകാരേ.

വേനലിൻദാഹം തീർത്തിടുവാനായി

പുഴകളും നദികളും കാത്തിടേണം..

അമ്മയാം പ്രകൃതിയെ സംരക്ഷിച്ചീടുവാൻ,

നേർവഴിയിൽ നാം നടന്നിടേണം,

കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം .....

 


നാസിഫ ജെ
3 D സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത