അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം,
നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ.
അമ്മ നമുക്കായി തന്നതെല്ലാം,
ആ അമ്മതൻ സ്നേഹമാണെന്നറിയൂ..
അമ്മയാം പ്രകൃതിയെ സ്നേഹിച്ചിടേണം ആ-
സ്നേഹത്തെനാമെന്നും കാത്തിടേണം..
ഇനിവരും കുഞ്ഞുങ്ങൾക്കായി നാമിപ്പോഴേ--
ഒരുകുഞ്ഞു തൈ നടാം കൂട്ടുകാരേ.
വേനലിൻദാഹം തീർത്തിടുവാനായി
പുഴകളും നദികളും കാത്തിടേണം..
അമ്മയാം പ്രകൃതിയെ സംരക്ഷിച്ചീടുവാൻ,
നേർവഴിയിൽ നാം നടന്നിടേണം,
കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം .....