സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റ മഹത്വം


ഒരിക്കൽ ഒരു ഗ്രാമത്തിൽ അയൽക്കാരായ രണ്ടു കുടുംബം ഉണ്ടായിരുന്നു. ജോണിയും, സ്റ്റെല്ലയും ഇത് ഒരു കുടുംബം, ആനന്ദനും നന്ദനയും ഇത് മറ്റൊരു കുടുംബം. നന്ദനയുടേയും, ആനന്ദന്റെയും വീട്‌ വൃക്ഷങ്ങൾ നിറഞ്ഞതും വൃത്തിയുള്ളതും ആയിരുന്നു. ആര്യവേപ്പും, ജാതിയും ഒക്കെ ഉണ്ടായിരുന്നു അവിടെ. ജോണിയുടേയും സ്റ്റെല്ലയുടേയും വീട് നേരെ മറിച് ഒട്ടും വൃത്തിയില്ലാത്തതും മരങ്ങൾ ഇല്ലാത്തതും ആയിരുന്നു. ആനന്ദൻ പലപ്പോഴും ജോണിയോട് പറയുമായിരുന്നു "എടാ നിനക്ക് ഈ വീടും പരിസരവുമൊക്കെ ഒന്ന് വൃത്തിയാക്കിക്കൂടെ"പക്ഷേ ജോണി അതൊന്നും കാര്യമാക്കിയില്ല. ഏതാനും വര്ഷങ്ങള്ക്കു ശേഷം നാടാകെ ഒരു പകർച്ചവ്യാധി പടർന്നു. ജോണിക്കും സ്റെല്ലക്കും ആ അസുഖം ബാധിച്ചു. ആനന്ദനും, നന്ദനക്കും ആ അസുഖം വന്നില്ല. കാരണം ആ വീട്‌ വൃത്തിയുള്ളതായിരുന്നു, നിറയെ ഔഷധ സസ്യങ്ങളും ഉണ്ടായിരുന്നു. അപ്പോഴാണ് ജോണിക്കു ആനന്ദൻ പറഞ്ഞതിന്റ കാര്യം മനസിലായത് . കുറച്ചു ദിവസങ്ങൾക്ക് ശേഷം ജോണിയുടേയും സ്റ്റെല്ലയുടേയും രോഗം ഭേദമായി. പിന്നീട് അവർ പറമ്പിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയും വീടും പരിസവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു.

ആൻ മരിയ ടോം
5 B സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ