സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ വാതിലുകൾ ചാരിയിട്ട് കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
വാതിലുകൾ ചാരിയിട്ട് കേരളം

ഇത്തവണ അവധിക്കാലം എത്തിയത് നേരത്തെ ആണ് . അതുകൊണ്ട് തന്നെ വളരെ നീണ്ടതുമായിപ്പോയി .സാധാരണ അവധിക്കാലം എന്നാൽ കുറെ ആഗ്രഹങ്ങൾ സാധിച്ചുകിട്ടാൻ സാധ്യത ഉള്ള സമയം .എന്നാൽ ഈ തവണ പെട്ട് പോയി എന്ന് തന്നെ ഞാൻ പറയും .കാരണം ലോക്ക് ഡൌൺ ആയിപ്പോയല്ലോ .....നേരിയ അസ്വസ്‌ഥതകൾ ഉണ്ടെങ്കിലും ഒന്നോർക്കുമ്പോൾ സന്തോഷവും അതിരുപരി അഭിമാനവും തോന്നുന്നു. എന്തിനാണെന്നല്ലേ ...? ഞാൻ കേരളത്തിലാണ് എന്ന് ഒറ്റവാക്കിൽ ഉത്തരം പറയും .ഇറ്റലിയിലും ചൈനയിലും അമേരിക്കയിലും ഒക്കെ ആയിരക്കണക്കിനാളുകൾ മരിച്ചു വീഴുമ്പോഴും വളരെ ആത്മവിശ്വാസത്തോടെ വാതിൽ തെല്ലൊന്നു ചാരിയിട്ട് പിടക്കോഴി കുഞ്ഞുങ്ങളെ കാക്കുന്നപോലെ നമ്മെ കാക്കാൻ ഒരു ചങ്കുറപ്പുള്ള സർക്കാർ ദൈവത്തിന്റെ സ്വന്തം നാടിനുണ്ടല്ലോ എന്ന അഭിമാനം ഉണ്ടെനിക്ക് .ചന്തകൾ അടച്ചു ഓഫീസുകൾ പൂട്ടി വാഹനങ്ങൾ പണിമുടക്കി ...ആളുകൾ കഴിയുന്നതും സ്വന്തം വീടുകളിൽ ലോക്‌ട്‌ ആയി .ഇപ്പോൾ എല്ലാവര്ക്കും സമയം ഒരുപാടുണ്ട് .വീടുകളിൽ കൂട്ടായ്മയായി ,കുടുംബത്തോടൊപ്പം ഒരുപാട് സമയം ചിലവഴിക്കാനാകുന്നു .ഒരുപാട് കാലങ്ങളായി സമയമില്ലാത്തതിന്റെ പേരിൽ മാറ്റിവച്ച പല കാര്യങ്ങളും ഒന്നിച്ചിരുന്നു ചെയ്യാൻ പഠിച്ചു .കൂട്ടുകാരും അധ്യാപകരും ഓൺലൈനിൽ വരാറുണ്ട് .......വിശേഷങ്ങൾ പങ്കിടാറുണ്ട് .

കോവിഡ് 19 ബാധിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാനും നാം മറക്കാറില്ല എന്നെനിക്കുറപ്പാണ് . പ്രാർത്ഥിക്കാം . ഇനിയും ഒരുപാട് .....അനുസരിക്കാം നമുക്ക് സർക്കാർ നിര്ദ്ദേശങ്ങളെ ....ഒറ്റക്കെട്ടായി നിന്ന് ഓടിക്കാം നമുക്ക് കോറോണ എന്ന മഹാമാരിയെ .കാരണം ചാരിയ വാതിലുകൾ തുറന്ന്‌ നമുക്ക് പുറത്തിറങ്ങി വീണ്ടെടുക്കണം പഴയതിലും ശക്തമായ കേരളത്തെ .ചാരിയിടാനാവില്ല നമ്മുടെ കേരളത്തിന്റെ വാതിലുകൾ .പറന്നുപറന്നുയരണം എനിക്കും എന്റെ കൂട്ടുകാർക്കും ........

ദിയ സുനിൽ
6 A സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം