സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ പ്രതിരോധനം
പ്രതിരോധനം
നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്നമ്മുടെ ലോകത്ത് വ്യാപിച്ചിരിക്കുന്നകൊറോണ എന്ന പകർച്ചവ്യധിയെ.ലോകമെമ്പാടും പകർന്നു കൊണ്ടിരിക്കുകയാണ് ഈ വൈറസ് .കൊറോണ വൈറസ് എന്ന കോവിഡ് 19നമ്മുടെയെല്ലാം ജീവിതം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്ത വൈറസിന് എതിരായിട്ട്അതിജീവിതത്തിന് വേണ്ടി പോരാടുകയാണ് നാമിപ്പോൾ. കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്.കോവിഡ് 19 അധികമായി കാണുന്നത് പ്രായം കൂടിയവരിലും ചെറിയ കുട്ടികളിലും മറ്റു രോഗങ്ങൾ ഉള്ളവരിലുമാണ്.കാരണം ഇവരിലാണ് വേഗം പകർന്നു പിടിക്കുന്നത്.2020 മാർച്ച് 20 വരെ ഏതാണ്ട് 180 ൽ പരം രാജ്യങ്ങളിൽ കൊറോണ ബാധിച്ചിട്ടുണ്ട്.ലോക്ക് ഡൗൺ, വിമാനത്താവള പരിശോധന,സംസർഗം, സാമൂഹിക അകലം എന്നിവഇതിൻ്റെ ആവശ്യകതയായി മാറിയിരിക്കുന്നു.നമ്മൾ നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പൊരുതണം ഈ വൈറസിനെ തടയാൻ.കൈകൾ ഇടയ്ക്കിടെ കഴുകുക, മുഖത്ത് മാസ്ക് ധരിക്കുകഅസുഖമുളളപ്പോൾ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക .അസുഖമുള്ളവരുമായി അകലം പാലിക്കുക.ഈ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി കൊറോണയെ നമുക്ക് പറ പറത്താം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം