സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ എന്റെ അനുഭവം
എന്റെ അനുഭവം
ഒരു സുപ്രഭാതത്തിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള ഒരു വാർത്തയെത്തി. ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച് 30 വരെ ക്ലാസ്സില്ല. പരീക്ഷയുമില്ല. സന്തോഷത്തിന് അതിരില്ലാതെയായി.പഠനമെന്ന ഭാരമെല്ലാം മാറ്റി വെച്ച്കകളിച്ചു നടക്കാം ഒരു പാട് സ്വപ്നങ്ങൾ ആ സ്വപ്നങ്ങളെയെല്ലാം തകർത്തെറിയുന്ന വാർത്തയാണ് പിന്നീട് വന്നത്.വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് ,മറ്റുള്ളവരെ കാണരുത്അഅങ്ങനെയങ്ങനെ ഒരു പാട് കാര്യങ്ങൾ. കൂട്ടുകാരെ കാണുന്നില്ല അങ്ങനെ ഒരു ഇരുണ്ട അവസ്ഥ. ദിവസങ്ങളോ മാസങ്ങളോ ഏതെന്ന് അറിയുന്നില്ല. ഒന്നിനും സമയം കിട്ടാത്ത മനുഷ്യന് ഇപ്പോൾ സമയം പോകാത്ത അവസ്ഥ.ഒരു സംസ്ഥാന മോ രാജ്യമോ മാത്രമല്ല ലോകം മുഴുവൻസംഭവിച്ച അവസ്ഥ.ലോകം മുഴുവൻ അടക്കി അഹങ്കരിച്ചു നടന്ന മനുഷ്യർനിസ്സാരമായ ഒരു വൈറസിൻ്റെ മുമ്പിൽ മുട്ടുമടക്കുന്ന അവസ്ഥ.ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.നമ്മൾ നമ്മെ മറന്ന് ജീവിക്കരുത്. മനുഷ്യന് മനുഷത്വം അന്യം നിന്ന് പോകരുത്. സഹജീവികളോട് കരുണയും ആത്മാർത്ഥതയുംഉണ്ടായിരിക്കണം. ഇല്ലെങ്കിൽഅവർ ദൈവം ഒന്നു കണ്ണടച്ചാൽ തീരാവുന്നതേയുള്ളൂ. സ്വപ്ന കൊട്ടാരങ്ങൾ ഇനി മറ്റുള്ളവർക്കു വേണ്ടിയും കൂടി പണിതുയർത്താൻനിയമങ്ങൾ കർക്കശ ബുദ്ധിയോടെ അനുസരിക്കാൻ തയ്യാറാകുക.അങ്ങനെ നമുക്ക് നമ്മളെയും മറ്റുള്ളവരെയും നമ്മുടെ ലോകം മുഴുവനെയും രക്ഷിക്കാനാവും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം