സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/കർമ്മ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
കർമ്മ  ഫലം

പണ്ട് ഒരിടത്ത്  മനോഹരമായ ഒരു കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ ഒരു ചെറിയ പുഴ ഉണ്ടായിരുന്നു. ആ പുഴയുടെ കരയിൽ നിറയെ മരങ്ങൾ വളർന്നിരിക്കുന്നു. ആ പുഴയിൽ നിറയെ മീനുകളും ഉണ്ടായിരുന്നു. മീനുകളും മരങ്ങളും നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെ ജീവിച്ചിരുന്ന അവരുടെ ഇടയിലേക്ക് മനുഷ്യന്റെ കടന്നുകയറ്റം തുടങ്ങി.മനുഷ്യർ മരങ്ങൾ വെട്ടി അവിടെ വ്യവസായയാലകൾ പണിതു. വ്യവസായശാലകളിൽ നിന്നുള്ള മലിനജലം പുഴകളിലേക്ക് ഒഴുക്കിയതോടെ പുഴകൾ മലിനമായി.ഈ മലിനജലം കാരണം മീനുകൾക്ക് പല സ്ഥലങ്ങളിലേക്കും പോകാൻ പറ്റാതാകുകയും അവ ചത്ത്‌പൊങ്ങാനും തുടങ്ങി. വായു മലിനീകരണം കൂടി.അങ്ങനെ ഒരു ദിവസം ആ പുഴയിലെ ഒരു ചെറിയ മീൻ പുഴയരികിൽ നിൽക്കുന്ന ഒരു മരത്തോട് ചോദിച്ചു. എന്തുകൊണ്ടാണ് പെട്ടെന്ന് വ്യവസായശാലകളിൽ നന്നുള്ള മലിനജലത്തിൻ്റെ ഒഴുക്ക് നിലച്ചത്.റോഡുകളിലൊന്നും മനുഷ്യരെ കാണാനില്ല. എല്ലായിടവും വിജനം.                                           

                           അപ്പോൾ മരം പറഞ്ഞു:ലോകത്ത് മനഷ്യരെ വിറപ്പിച്ചുകൊണ്ട് പൊട്ടിപ്പുറപ്പെട്ട മഹാമാരി കൊണോണയെ പേടിച്ചു എല്ലായിടത്തും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ അടച്ചുപൂട്ടലിനെത്തുടർന്ന് പ്രകൃതിയിൽ പലമാറ്റങ്ങൾ വന്നു തുടങ്ങി. വായു മലിനീകരണം കുറഞ്ഞു,ജലസ്രോതസ്സുകളിയിൽ ശുദ്ധജലം കണ്ടു തുടങ്ങി.അങ്ങനെയങ്ങനെ ഒരുപാട്‌ മാറ്റങ്ങൾ .ഇതിനുമുമ്പും മനുഷ്യർ ചെയ്യുന്നതിന് ഫലമായി പ്രകൃതി തിരിച്ചടി നൽകിയിരുന്നു.ഞാൻ പണ്ട് നടന്ന ഒരു കഥ പറഞ്ഞു തരാം:കുറച്ചു വർഷങ്ങൾക്കു മുമ്പ് മനുഷ്യരുടെ ദുഷ്പ്രവർത്തികൾ കൂടിയതിനാൽ മൃഗങ്ങൾ വനദേവതയോടു പ്രാർത്ഥിച്ചു.അങ്ങനെ വനദേവത പ്രത്യക്ഷപ്പെട്ടു.മൃഗങ്ങൾ അവരുടെ ദു:ഖം വനദേവതയോടു പറഞ്ഞു.മനുഷ്യന്മാർ ഇന്ന് പ്രകൃതിയെ ഒരപാട് ദ്രോഹിക്കുന്നുണ്ട്.ഇങ്ങനെ പ്രകൃതിയെ ദ്രോഹിച്ചകൊണ്ട് മനുഷ്യർ അവരുടെ തന്നെ നാശത്തിന് വഴിയൊരുക്കുകയാണ്. പ്രകൃതിയെ ദ്രോഹിച്ചതിൻ്റെ ഫലം മനുഷ്യർ അനുഭവിക്കുകതന്നെ ചെയ്യും.ഇത്രയും പറഞ്ഞുകൊണ്ട് വനദേവത അപ്രതീക്ഷമായി.ആ വിപത്താണ് ഇന്ന് മനുഷ്യർ അനുഭവിക്കുന്നത്. ഇനിയെങ്കിലും മനുഷ്യർ തൻ്റെ തെറ്റുകളൊക്കെ മനസ്സിലാക്കി പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.എനിക്ക് എല്ലാം മനസ്സിലായി എന്ന് പറഞ്ഞ്‌ കുഞ്ഞ് മീൻ പുഴയുടെ അടിയിലേക്ക് പോയി.
അനന്യ സുരാജ് 
VI A  സെൻ്റ് മേരീസ് എച്ച്‌ എസ് എസ് ചമ്പക്കുളം.      
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ