സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഈ വർഷം ലോകം പരിസ്ഥിതി ദിനം കൊണ്ടാടുന്നത്. ഇപ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം നഷ്ടമായിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പരിസരം ശുചിയായി സൂക്ഷിക്കുന്നതിലൂടെ സാംക്രമിക രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ കഴിയും. അതു പോലെ തന്നെ വ്യക്തി ശുചിത്വവും അത്യന്താപേക്ഷിതമാണ്. കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ വ്യക്തി ശുചിത്വത്തെക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ടതാണ്. ഇനി നമുക്ക് സമകാലീന വിഷയത്തിലേക്കു കടക്കാം. കോവിഡ് -19 എന്ന മഹാമാരി ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്നു. Covid-19 വിപത്തിനെ നമുക്ക് വ്യക്തി ശുചിത്വത്തിലൂടെ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കും. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, സാമൂഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ച് മൂടുക എന്നിവ പ്രധാന പ്രതിരോധ മാർഗങ്ങളാണ്. ഇത്തരം കരുതലിലൂടെ ഈ മഹാമാരിയെ നമുക്ക് ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാമെന്ന് പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം