കാലമേ നിൻ മുന്നിൽ
കരങ്ങൾ കൂപ്പി
പ്രാർത്ഥിപ്പൂ മുറിയിൽ ഞാൻ ഏകയായി...
പലരുമിതുപോൽ
ലോകനന്മക്കായി
കരുതലിൻ തണലിൽ
ഏറെ നാൾ കഴിയണം
മാരിയിത് മഹാമാരി
കൊറോണയെന്ന കൊലയാളി
കൊലചെയ്തുകൊണ്ടിരിപ്പൂ..
മാനുഷരെ.
മനുഷ്യാ.. നീ ചെയ്തൊരു
തെറ്റുതൻ ഫലമിതു
പ്രളയമായി വഴിമാറി
ഇന്നിതു കൊറോണയായ്.
ലോകനന്മക്കായ് പ്രാർത്ഥിക്കാം കൂട്ടരേ...
കരുതലോടിരിക്കാം
നല്ലൊരു നാളെക്കായി.