സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/അക്ഷരവൃക്ഷം/പാപത്തിന് ശിക്ഷ മരണം തന്നെ

Schoolwiki സംരംഭത്തിൽ നിന്ന്
പാപത്തിന് ശിക്ഷ മരണം തന്നെ

മാനവകുലം ചെയ്യും പാപത്തി-
നൊക്കെയും നൽകിടുന്നു ശിക്ഷ ഉടയോൻ.
സ്വജനം ചെയ്യുന്ന പാപത്തിനൊക്കെയും
 മരണം താനേകുന്നു ഭഗവാൻ. 

അന്നവൻ ചെയ്തതിനൊക്കെയും
ഇന്നവൻ കേഴുന്നു ദീനം
ഒരുവൻ ചെയ്ത തെറ്റുകൾക്കൊക്കെയും
ലക്ഷം അനുഭവിക്കുന്നു ശിക്ഷ പലവിധം

പ്രളയം വരികയാൽ മനുഷ്യൻ
പാഠം പഠിച്ചെന്ന് നിനച്ചു ദൈവം
അൽപാശ്വാസത്തിനൊടുവിൽ ദൈവം
അറിഞ്ഞു ഇവർ പഠിക്കില്ലെന്ന്‌

അറിഞ്ഞു കൊടുത്തൊരു ശിക്ഷ
ദൈവം മർത്ത്യനതിനും
ഒരു പേര് നിരൂപിച്ചങ്ങു
'കോറോണ'യെന്നാ പേരിനുള്ളിൽ
ഫണം വിടർത്തി നിന്നു മൃതം

ഒന്നിനുപുറകെ ഒന്നൊന്നായി
പൂവ് കൊഴിയും പോൽ വീണു മർത്യൻ
ഇതുവരെ ഇല്ലാതിരുന്ന നന്മ
അവനിലുതിർന്നു അൽപ ക്ഷണത്തിലായി

തെറ്റുകൾ ഏറ്റുപറഞ്ഞു മനുഷ്യൻ
നീറിപ്പിടഞ്ഞു പാപഭാരത്തിനാൽ
ദൈവം ഓർമിപ്പിക്കുകയാണ് നിന്നെ
പാപത്തിന് ശിക്ഷ മരണം തന്നെ .

അലൈക എം മനോഹരൻ
9 ബി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ വല്ലകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത