സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വവും

നാം ജീവിക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും പരിസ്ഥിതിക്ക് കീഴിലാണ്. പരിസ്ഥിതിയിൽ വായു, ജലം, സൂര്യപ്രകാശം, സസ്യങ്ങൾ ,തുടങ്ങിയവ ഉൾപ്പെടുന്നു. പരിസ്ഥിതിയിൽ ജീവജാലങ്ങളായി ആരോഗ്യപരമായി നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് മനുഷ്യന് ആവശ്യമായ ഭക്ഷണം, പാർപ്പിടം, വായു തുടങ്ങി ചെറുതും വലുതുമായ കാര്യങ്ങൾ നിറവേറ്റുന്നു. നമ്മുടെ പരിസ്ഥിതി സാന്ദര്യത്തിന്റെ ഉറവിടമാണ് .

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമെന്നൊൽ വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം പൊതു ശുചിത്വം, സമൂഹ ശുചിത്വം എന്നിവയെല്ലാം കൂടിച്ചേരുന്നതാണ്. ശുചിത്വമില്ലായ്മയിലൂടെ പകർച്ച വ്യാധികൾ ഉണ്ടാകുന്നു.കൂടാതെ വായു മലിനീകരണത്തിന് ഇടയാക്കുന്നു. തന്മൂലം അവിടെ രോഗങ്ങൾ ഉണ്ടാകുന്നു. ശുചിത്വമില്ലായ്മ സസ്യജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ തകർക്കുന്നു. ജലജന്യരോഗങ്ങൾ പടർന്നു പിടിക്കുന്നു. കൊതുക്, എലി, കീടങ്ങൾ എന്നിവ പെരുകുന്നു. അവയിലൂടെ രോഗങ്ങൾ ഉണ്ടാകുന്നു.മലിനജലവും, മലിന വായുവും ശ്വസിക്കുന്നതിലൂടെ വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാനിടയാകുന്നു.

ഓരോ വ്യക്തിക്കും വ്യക്തി ശുചിത്യമുണ്ടായാൽ സമൂഹ ശുചിത്വബോധമുണ്ടാവുകുന്നു. അങ്ങനെയുണ്ടായാൽ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും ശുചിത്വമില്ലാതെ പ്രവർത്തിക്കുകയില്ല. മാലിന്യങ്ങൾ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും തള്ളുകയല്ലാതെ അവ സംസ്കരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തും.

ആദിത്യൻ സുജേഷ്
5 ബി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ വല്ലകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം