സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

നമ്മുടെ ജീവിത ശൈലിയിൽ നാം ഏറ്റവും പ്രാധാന്യംകല്പിക്കേണ്ട ഒന്നാണ് പരിസര ശുചിത്വം .ഓരോ വ്യക്തിയുടെയും കടമയാണ് നമ്മുടെ വീടും പരിസരവും ശുചിയാക്കി ഇടേണ്ടത് .വ്യക്തി ശുചിത്വം കൊണ്ട് ഒരുപരിധി വരെ രോഗങ്ങളിൽ നിന്ന് രക്ഷ നേടാം. നാം നമ്മുടെ വീടുകൾ വൃത്തിയാക്കുന്നതു പോലെ തന്നെ പ്രാധാന്യം നൽകണം നമ്മുടെ പരിസരം വൃത്തിയായി സംരക്ഷിക്കാൻ .നാം ഇന്ന് വലിച്ചെറിയുന്ന ഓരോ മാലിന്യങ്ങളും നാളെ നമ്മുടെ ആരോഗ്യത്തിനു ദോഷകരമായി മാറും .ഇന്നത്തെ സമൂഹം അതൊന്നും ചിന്തിക്കാതെ അവരവരുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി പ്രകൃതിയോട് ചെയ്യുന്ന ഓരോ ക്രൂരതക്കും നാം നമ്മുടെ ജീവൻ തന്നെ ബലി അർപ്പിക്കേണ്ടി വരുന്നു. അതിനു ഉത്തമ ഉദാഹരണങ്ങളാണ് സുനാമി ,വെള്ളപ്പൊക്കം ,ഭൂമികുലുക്കം, മാറാവ്യാധികൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങൾ .സ്‌കൂളുകളിലും വീടുകളിലും പരിസ്ഥിതിയെ കാത്തു സൂക്ഷിക്കേണ്ടതിനെപ്പറ്റി കുട്ടികളിൽ തന്നെ ബോധവൽക്കരണം നടത്തേണ്ടതാണ്. ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നുണ്ട്. പക്ഷെ അതിന്റെ പ്രസക്തി പലരും ഉൾക്കൊള്ളുന്നില്ല.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്, അതാകട്ടെ നമ്മുടെ പ്രധാന ലക്ഷ്യവും.

തഹ്‌ലിയ യാസ്മിൻ
5 B സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ,വല്ലകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം