സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/പ്രപഞ്ചത്തിന്റെ സംതുലനത

Schoolwiki സംരംഭത്തിൽ നിന്ന്
പ്രപഞ്ചത്തിന്റെ സംതുലനത

പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചു് ഒരു താളലത്തിൽ ജീവിതം നയിക്കുന്നു . നല്ലൊരു അന്തരീക്ഷം സ്വന്തമാക്കി മുന്നോട്ടുപോകുന്ന അവസ്ഥയിൽ ആ താളം തെറ്റുന്നതിനിടയാക്കുന്ന മനുഷ്യന്റെ ദുഷ് പ്രവർത്തികൾ പരിസ്ഥിതിയെ ദുരിതപൂർണ്ണമാക്കുന്നു . മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതി തത്വവുമായ അവസ്ഥയാണ് പരിസ്ഥിതി . സർവജീവജാലങ്ങളാൽ നിറഞ്ഞിരിക്കുന്ന ഭൂമിയുടെ നിലനിൽപ്പിനായി നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ് . നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെതന്നെ ഉത്തരവാദിത്വമാണ് . സ്വാർത്ഥതയാൽ ജീവിതം മുന്നോട്ടു നയിക്കുന്ന മനുഷ്യജീവിതത്തെ ധന്യമാക്കാൻ സ്വന്തം പരിസരം ശുചിത്വമുള്ളതാക്കി തീർക്കണം .

ഇന്നത്തെ മനുഷ്യന്റെ പ്രവർത്തികൾ ഭൂമിയുടെ നിലനിൽപ്പിന് ഭീഷണിയായി മാറുകയാണ് . ഓരോ വ്യക്തികളും കൃഷിയുടെ അളവ് കുറച്ചു് വിളവു കൂട്ടുവാൻ രാസവസ്തുക്കളടങ്ങിയ പല മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു . വനനശീകരണം തടയാൻ മരങ്ങൾ നട്ടുപിടിക്കുക തന്നെ വേണം . അവയ്ക്ക് ആവശ്യമായ ജലം നൽകി സംരക്ഷിക്കുന്നതിലൂടെ ഭൂമിയുടെ നിലനിൽപ്പിനെ നാം ഉത്സാഹിപ്പിക്കുകയാണ് .

ഭൂമിയുടെ താളം തെറ്റിക്കുന്ന മനുഷ്യന്റെ പ്രവൃത്തികളുടെ ഫലമായിട്ടാണ് നാം ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങൾ ഉണ്ടാകുന്നത് . ഇവയെല്ലാം നിർത്തലാക്കാൻ നല്ല അന്തരീക്ഷം ഉണ്ടാകണം . നല്ല പരിസരം എന്നത് സമാധാനത്തെ സൂചിപ്പിക്കുന്നു . അവ ലഭിക്കുന്നതിലൂടെ മനുഷ്യന്റെ ജീവിതത്തിലൂടെ ഭൂമിയെ വീണ്ടെടുക്കുവാൻ സാധിക്കുന്നു. രോഗം പ്രതിരോധിക്കാൻ നമുക്ക് അവസരം ലഭിക്കുമ്പോൾ അതിനായി നമ്മുടെ പരിസരം ശുചീകരിക്കുക എന്താണ് മാർഗ്ഗം . പരിസരശുചിത്വമാണ് രോഗവിമുക്തിക്കുള്ള ആദ്യവഴി . ഓരോ ജീവിതരീതിയാണ് ഇവ നിർണ്ണയിക്കുന്നത് .

നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കുന്നതിലൂടെ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് കഴിയുന്നു . അങ്ങനെ മരണസംഖ്യയുടെ വർദ്ധനവ് കുറയ്ക്കാനും രോഗവിമുക്തി നേടാനും നമുക്ക് കഴിയുന്നു. ഇന്നത്തെ മനുഷ്യരീതി തുടരുകയാണെങ്കിൽ വലിയ വിപത്തിനെ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും . അവ ഒഴിവാക്കാൻ നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കണം . ധനം സമ്പാദിക്കാനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നശിപ്പിക്കുന്നത് എന്ന് നാം ഓർക്കണം . ഈ സ്ഥിതിയിൽ നിന്നും വിമുക്തരാകാൻ നാം നമ്മുടെ അമ്മയായ പ്രകൃതിയെയും പരിസരത്തെയും വൃത്തിയായി മുന്നോട്ടു നയിക്കാം . അങ്ങനെ വലിയ വിപത്തിനെ നമുക്ക് തോല്പിക്കുവാനും കഴിയും .

ജീന ജാസ്മിൻ ജെ സിൽവ
10 C സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം