സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/ധാർമ്മിഷ്ഠൻ

Schoolwiki സംരംഭത്തിൽ നിന്ന്
ധാർമ്മിഷ്ഠൻ

ഞങ്ങളുടെ ജീവിതത്തിന്റെ നിലനിൽപ്
വനിലേക്കുയർന്ന നിന്റെ ശാഖകളിൽ
കൂടുകെട്ടാൻ നീ അനുവദിച്ചതിനാലാണ് . . .
പൂത്തുലഞ്ഞ നിൻ പഞ്ചവർണ്ണപ്പഴങ്ങളാൽ
ഒരുപാടു നേരങ്ങളിൽ വിശപ്പടക്കിയതാണ്
വിടർന്നു നിൽക്കുന്ന നിന്റെ
ചന്തമേറിയ പച്ചിലകളാൽ
നീ തണലേകി സംരക്ഷിച്ചതാണ്
 സംരക്ഷിക്കപ്പടുമെന്നുറപ്പുള്ള
നിന്റെ പാദത്തിൽ
ഒത്തിരി ജീവിതം കഴിച്ചുകൂട്ടിയതാണ്
വയലുകളുടെ ചിരിയിൽ
ശത്രുവിനെ മിത്രമാക്കിയും
താഴ്‌വരയുടെ സന്തോഷത്തിൽ
സങ്കടത്തെ ഉത്സവമാക്കിയും
അരുവികളുടെ മന്ദഹാസത്തിൽ
പേമാരിയെ സുന്ദരമാക്കിയും
നിന്റെ ജീവിതം ആഘോ കവിത ഷിക്കുന്നുവെങ്കിൽ
നീ ധാർമ്മിഷ്ഠനാവണം !
 

നിഖിൽ ജോയ് എസ്
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത