സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് കേരളത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് കേരളത്തിൽ

കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിതീകരിച്ചു കഴിഞ്ഞു . ലോകം ഭീതിയിലാണ് . ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളികളിൽ നിന്ന് ആളികളിലേക്ക് പടരുകയാണ് . ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത് ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ചു മരിച്ചത് . 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചിരുന്നു. ലക്ഷക്കണക്കിനുപേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ് . മരണ സംഖ്യാ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത് . ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും അത്യാവശ്യമാണ് . ഈ കൊറോണ വൈറസ് കാരണം എത്രയോ ആളുകൾ മരണപെട്ടു . ഈ കൊറോണ വൈറസ് ഈ ലോകത്തു വിട്ടുപോകാൻ നമ്മൾ എല്ലാവരും വീട്ടിൽ നിന്ന് പുറത്തുപോകരുത് .

ഈ കൊറോണ വൈറസ് ലക്ഷണങ്ങൾ പനി ,ചുമ , ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത് . പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ് . പത്തു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും . ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പണി , കടുത്ത ചുമ , ജലദോഷം , അസാധാരണമായ ക്ഷീണം , ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിതീകരിക്കും . കൂടുതലായി ആരും പുറത്തു പോകരുത് .

വൈറസ് വ്യാപിക്കുന്നത് എങ്ങനെയെന്ന് അറിയാമോ . ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് . തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും . വായും മൂക്കും കൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും . വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം . ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചു് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

വിബിന
8 B സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം