സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/കഥയും പൊരുളും

Schoolwiki സംരംഭത്തിൽ നിന്ന്
കഥയും പൊരുളും

"കഥ കഴിഞ്ഞെന്നോ?
അതാരുടെ ? ഞാനൊന്നു
മാറിയതുറങ്ങിയെന്നോ
അതു സാരമില്ലമ്മേ
പറയൂ ചുരുക്കിയാ
കഥയെനിക്കൊന്നുകൂടി."
"ഇതു നല്ല കഥ ! ഞാൻ
പറഞ്ഞതും കഥ , കേൾക്ക-
തറിയതുറങ്ങി നീ
പോയതെന്നും കഥ
അതുമതി, ഇന്നു വയ്യ "
"എവിടെയോ വച്ചു ഞാ -
നമ്മ പറഞ്ഞോരു
വഴിയിൽ, മുയലിനെപോലെ ,
മടിപിടിച്ചോ-
ന്നുറങ്ങിപ്പോയി
ആമ തൻ
കഥയുമായമ്മയും പോയി !
വിജയിച്ചതമ്മയും
ആമയും തന്നെ , ഞാ -
നാത്തുകൊണ്ടു തോറ്റുപോവില്ല .
അറിയാമെനിക്കതിൻ
പൊരുൾ , അഹങ്കാരവും
മടിയും മനുഷ്യന്റെ
ശത്രു !"

മിന്നു എം
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത