സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/ഒരു വിഷയത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വിഷയത്തിനായി

കാവ്യദേവതേ , വരൂ വരൂ എന്റെ മനതാരിൽ
കവിതയുടെ ഒഴുക്കിൽ അലയാടിക്കൂ എന്നെ നീ.
വിഷയങ്ങൾ ഒട്ടനവധി ഉണ്ടെന്ന കാരണത്താൽ
പതിനഞ്ചു വർഷത്തെ ജീവിതാനുഭവങ്ങളിൽ
പത്തെണ്ണമെങ്കിലും മനസ്സിൽ തെളിഞ്ഞെങ്കിൽ !
വന്നില്ല നീയെന്റെ ഹൃത്തിനെ പുൽകുവാൻ,
വീണയായി ഹൃദയതാളത്തെയുണർത്തുവാൻ. . . . .

വേദിയിൽ പ്രഭാഷണം നടക്കുന്ന നേരത്തു്
വേദനയോടെ നിന്നെ ഞാൻ വിളിക്കുന്നു ,
നാലുമണിവരെയുള്ള ഇത്തിരി നേരത്തു
നാലായിരം വട്ടം നിന്നെ ഞാൻ വാഴ്‌ത്തുന്നു .
ഒടുവിൽ നീയെത്തി മൂകമായ് തലോടുവാൻ
ഓളങ്ങൾ കാറ്റാൽ താഴുകപ്പെടുംപോലെ .
കിട്ടിയില്ലെനിക്കൊരു വിഷയമിപ്പോഴും, ഇനി
കിട്ടണമെന്നില്ല, നീ എന്നിൽ നിറഞ്ഞതിനാൽ .

പ്രിയ ബി ആർ
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത