സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
31037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31037
യൂണിറ്റ് നമ്പർLK/2018/31037
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല ഏറ്റുമാനൂർ
ലീഡർജിസൺ റോബി
ഡെപ്യൂട്ടി ലീഡർഅമൃത സുരേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിൻസി സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിന്റാ ബേബി
അവസാനം തിരുത്തിയത്
10-11-2025Lk31037


അഭിരുചി പരീക്ഷ

2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് നടത്തപ്പെട്ടു. 40 കുട്ടികൾ പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 12764 ആരിഫ് നസീർ
2 12765 ഷാരോൺ മാത്യു
3 12770 മാത്യൂസ് സണ്ണി
4 12779 മഹി വി രതീഷ്
5 12786 ടിൻസൺ ബിനോയ്
6 12787 വിസ്മയ പി ജെ
7 12788 സാലിഹ എം എസ്
8 12789 ശ്രീഹരി ഡി നായർ
9 12800 അർജുൻ അനീഷ്
10 12801 എബിൻ സന്തോഷ്
11 12804 അദ്വൈത് അനിൽ
12 12806 ആയുഷ് സന്തോഷ്
13 12808 ഹെനിൻ മാത്യു
14 12816 ജിസൺ റോബി
15 12820 ആൽബർട്ട് സെബാസ്റ്റ്യൻ
16 12821 സോണിയാമോൾ ബിനു
17 12842 നെവിൻ അജി
18 12870 മുഹമ്മദ് മുഹ്സിൻ
19 12871 സിബിൻ ആൻഡ്രൂസ്
20 13022 അരുന്ദതി ബാബു
21 13031 അഡോൺ കെ എസ്
22 13132 ആബേൽ വി ജോയ്കുര്യൻ
23 13160 ദേവിക ബിബിൻ
24 13237 അശ്വിൻ എസ്
25 13258 യൂനിക്ക സുനിൽ
26 13287 അഭിനവ് അനിൽ
27 13376 അമൃത സുരേഷ്
28 13377 അരുൺ ബേബി
29 13381 റയാൻ റഷീദ്
30 13394 അഭിഷേക് കെ അജി
31 13416 എലീന സന്തോഷ്
32 13591 ജോസ്വിൻ സിജു
33 13599 റയാൻ സിബി
34 13626 ദിയ മരിയ വിബിൻ
35 13712 ശ്രാവണി പി അജിത്ത്
36 13802 ഡെൽബിൻ ജോസഫ് ജോയ്
37 13804 ഇമ്മാനുവേൽ ജോൺസൺ
38 13824 ശ്രേയ സജീവ്
39 13912 ജെസ്റ്റിൻ ജോസഫ്
40 13913 അഖിൽ കുഞ്ഞുമോൻ

പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 3 ന് കൈറ്റിന്റെ കോട്ടയം ഡിവിഷൻ മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി പ്രീത ജി നായരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.

സ്കൂൾ ക്യാമ്പ്

2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒക്ടോബർ 9 ന് നടത്തപ്പെട്ടു. 40 കുട്ടികളും പങ്കെടുക്കുകയും സബ്ജില്ലാതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ നാല് കുട്ടികളെയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നാല് കുട്ടികളെയും തെരഞ്ഞെടുക്കുകയും ചെയ്തു. സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 8 കുട്ടികളിൽ നിന്നും ആൽബർട്ട് സെബാസ്റ്റ്യൻ ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് മികവുത്സവം

'ഡിജിറ്റൽ കാർണിവൽ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവം ഫെബ്രുവരി 21 ന് നടത്തപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രീത ജി നായർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. മാത്യു ജോസഫ് ആശംസകൾ അർപ്പിച്ചു.  ഏഴാം ക്ലാസ് വിദ്യാർത്ഥികളെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ആനിമേഷൻ വിഭാഗത്തിൽ സബ്ജില്ലാതല ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങളും പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ഗ്രൂപ്പ് അസൈൻമെന്റുകളും പ്രദർശിപ്പിക്കുകയും ചെയ്തു. ആർഡിനോ കിറ്റ്, ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് അവ കണ്ട് മനസ്സിലാക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.

ഇലക്ട്രൽ വോട്ടിംഗ് സംവിധാനത്തിലൂടെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടത്തി

ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഷീൻ വോട്ടിംഗ് സംവിധാനം ഉപയോഗപ്പെടുത്തി 2025 - 26 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  പൂർത്തീകരിച്ചു ... അത്യന്തം കൗതുകകരവും ജിജ്ഞാസയും സമ്മാനിച്ച വോട്ടിംഗ് രീതി ആഗസ്റ്റ് 14 ന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ... മൂന്ന് ബൂത്തുകളായി ക്രമീകരിച്ചിരുന്ന ഇടങ്ങളിൽ ഓരോന്നിലും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  വീതം  പോളിങ് ഓഫീസർമാരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി. രാവിലെ നടന്ന പൊതുയോഗത്തിൽ സ്കൂൾ  പാർലമെന്റ് തെരഞ്ഞെടുപ്പ്  ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മേഴ്‌സി തോമസ് ഉദ്ഘാടനം ചെയ്തു . തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും രീതികളെ കുറിച്ചും അവബോധം നൽകുകയും ചെയ്തു. സയൻസ് ക്ലബ് കൺവീനർ സിസ്റ്റർ അനീറ്റ ജോസഫ് ആശംസകൾ നേർന്നു. സോഷ്യൽ സയൻസ് അദ്ധ്യാപിക കൂടിയായ വിദ്യ ജോസഫ്  പ്രിസൈഡിങ് ഓഫീസർ ആയിരുന്ന തിരഞ്ഞെടുപ്പ് പരിപാടികൾക്ക്  സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിൻസി സെബാസ്റ്റ്യൻ , ലിന്റ ബേബി എന്നിവർ നേതൃത്വം നൽകി.   സോഷ്യൽ സയൻസ് ക്ലബ് , സ്കൂൾ ഇലക്ട്രൽ ലിറ്ററസ്സി ക്ലബ് എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ലാപ്ടോപ്പിൽ ഇലക്ട്രൽ സംവിധാനം ഒരുക്കിയത്. സ്കൂൾ ലീഡറായി പത്താം ക്ലാസ്സിലെ ജോസ്‌വിൻ സിജുവും അസിസ്റ്റന്റ് സ്കൂൾ ലീഡറായി എട്ടാം ക്ലാസ്സിലെ ഏഞ്ചൽ മേരി റെസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ

2025, സെപ്റ്റംബർ 21ന് സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. അതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അല്ലാത്ത പത്താം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും കുട്ടികൾക്ക് റോബോട്ടിക് കിറ്റുകൾ പരിചയപ്പെടുത്തുകയും ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു..

തുടർന്ന്  Ubuntu ഏറ്റവും പുതിയ വേർഷൻ 22.04 ആവശ്യമുള്ള കുട്ടികൾക്ക് ഇൻസ്റ്റാൾ ചെയ്ത് നൽകി.