സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/സത്യം തിരിച്ചറിഞ്ഞ യാത്ര (കഥ)

സത്യം തിരിച്ചറിഞ്ഞ യാത്ര (കഥ)

കതിരോൻ മലമുകളിലേക്ക് ചാഞ്ഞിരുന്നു .അസ്തമയ സൂര്യന്റെ വെളിച്ചപ്പകിട്ട് മലമുകളിലേക്ക് പതിച്ചു. ആകാഴ്ചയാത്രയിലെദുരിതംവിസ്മരിപ്പിച്ചു. ദേവദാരുവില്ചന്ദനലതചുറ്റിയതുപോലെ..മഞ്ഞുമൂടപ്പെട്ട വാഗമണ്ണിന്റെ മടിത്തട്ടിലേക്ക് എന്റെ യാത്ര എത്തിച്ചർന്നു.കോടമഞ്ഞിന്റെ കുളിർമ്മക്ക് ഒരു അമ്മ മനസ്സിന്റെ വാത്സല്യം ഉണ്ടായിരുന്നു.പോറ്റമ്മയായ പ്രകൃതിയുടെ വാത്സല്യം നുണഞ്ഞപ്പോൾ ഞാൻ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കി .അച്ഛന്റെ വിയോഗത്തിനുശേഷം

അമ്മലോകം കണ്ടത് എന്നിലൂടെയായിരുന്നു .പക്ഷെ എനിക്ക് ജോലിക്കിട്ടി ,ജീവിതത്തിന് പുതിയ നിറങ്ങൾ വന്നപ്പോൾ അമ്മയുടെ ഓരോ ചലനങ്ങളും എനിക്ക് ഇഷ്ടമില്ലാതെയായി .അമ്മയെന്ന രണ്ടക്ഷരമെഴുതിയ താളിനെ വൃദ്ധസദനത്തിലേക്കു വലിച്ചറിഞ്ഞു .എന്റെ നന്മ മാത്രം മനസ്സിൽ കണ്ട അമ്മ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി .വർഷങ്ങൾക്കുശേഷം അമ്മയെ കാണാൻപോവുകയാണ്.വൃദ്ധസദനത്തിലേക്കുള്ള യാത്രയിൽ ക്ഷേത്രവാതിൽപ്പടി മനസ്സിൽ നൊമ്പരമുണർത്തി. പുലർച്ചെ എഴുന്നറ്റ് ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് തുളസ്സിക്കതിർ ചൂടിനിൽക്കുന്ന അമ്മയെയാണ് എനിക്കോർമ്മ വന്നത് .മുന്നോട്ടുള്ള യാത്രയിൽ കണ്ട എന്റെ വിദ്യാലയം എന്ന ചിലത് ഓർമ്മിപ്പിച്ചു .ഒന്നാം ക്ലാസ്സിൽ കൊണ്ടിരുത്തിയ എന്റെ കരച്ചിൽ കണ്ട് വിഷമിച്ച് സ്കൂൾ വിടുവോളവും സ്കൂളിന്റെ മതിൽഭാഗത്ത് നോക്കി നിന്ന അമ്മ .അറിയാതെ എന്നിൽനിന്നും ഉതിർന്ന കണ്ണീർ കണങ്ങൾ ...വാഗമണ്ണിന്റെ അടിവാരത്തുള്ള അരുവിയിലെ തുഷാരം ഉരുകിയ ജലം കൊണ്ട് മുഖം കഴുകി. ‍ജീവിതം ഒരു മിഥ്യ എന്ന തോന്നൽ എന്നെകൊണ്ടെത്തിച്ചത് അമ്മയുടെ അടുത്തേക്കാണ്.അവിടെ രാത്രികൾ ഉടനീളം ഉറങ്ങാതെ എന്റെ അമ്മ കാത്തിരിപ്പുണ്ടായിരുന്നു .

പാ‍ർവതി പ്രദീപ്
5 ബി സെന്റ്.പോൾസ് ജി .എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ