സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/പൂമരം

Schoolwiki സംരംഭത്തിൽ നിന്ന്
പൂമരം

കുഞ്ഞിക്കൊലുസ്സിൽ കൊഞ്ചിക്കളിച്ചു
വാടിതളർന്നെന്നെ ആറിത്തണുപ്പിച്ചതീ പൂമരം
ഒരു തുള്ളി ദാഹനീരിനായ് വലഞ്ഞെനിക്ക്
വറ്റാത്ത ജീവജലം നൽകിയതീ കുഞ്ഞരുവി
സങ്കടത്താൽ കൺനിറഞ്ഞെന്നെആരുമറിയാതെ
കരയാൻ പഠിപ്പിച്ച കുളിർ മഴയും തണുത്തു -
വിറച്ചെന്നെ സ്നേഹത്താൽ തഴുകിയ ഇളംവെയിലും
പച്ചവിരിച്ചാടുന്ന ,സ്വർണ്ണം വിളയുന്ന നെൽപ്പാടവും
ഞാറ്റുവേലയും മനസ്സിനെ തട്ടിയുണർത്തുന്ന
ഇളംകാറ്റും കാതിൽ പറഞ്ഞു സ്നേഹരഹസ്യം..
നുണഞ്ഞിറക്കാൻ മാങ്ങയും വാസനക്കായി പനിനീർപൂവും
എനിക്കു തന്ന ഈശ്വരൻ ഇന്നിപ്പോൾ തലതാഴ്ത്തീടുന്നു...
കുഞ്ഞികൊലുസ്സ് താഴെ വീണുടഞ്ഞ നാൾത്തേടി
അലയുകയാണെൻ ദിനങ്ങളിലങ്ങുമിങ്ങും
കാണാൻ കഴിഞ്ഞില്ല തഴുകിയ പൂമരവും അരുവിയും
സ്നേഹത്തിൻ പാടങ്ങളും എല്ലാം സുന്ദരമായൊരോർമ്മ മാത്രം .

ഗ്ലോറിയ സജി
8 സി സെന്റ് പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത