സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/കോ വിഡ് : ശ്രദ്ധ ഇങ്ങനെ.

Schoolwiki സംരംഭത്തിൽ നിന്ന്
കോ വിഡ് : ശ്രദ്ധ ഇങ്ങനെ.
   ചൈനയിലെ വുഹാനിൽ നിന്ന് പടർന്ന് പിടിച്ച കോ വിഡ് 19 എന്ന മഹാമാരി ലോകത്തിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളിലും പടരുകയാണ്. അത് നമ്മുടെ രാജ്യമായ ഇന്ത്യയിലും നമ്മുടെ നാടായ കേരളത്തിലും പടർന്ന് പിടിക്കുകയാണ്. ഈ സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്.
  കൊറോണ വൈറസ് ബാധിച്ചാൽ രോഗലക്ഷണം 2-10 ദിവസത്തിനകം . രോഗ സാധ്യതയുള്ളവരെ മറ്റുള്ളവരുമായി ഇടപഴകാതെ 28 ദിവസം മാറ്റി നിർത്തണം. രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ അയാളിൽ നിന്ന് വൈറസ് പകരും. രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവർ വിമാനത്താവളങ്ങളിലെ സ്ക്രീനിങ്ങിന് വിധേയരാകണം. വീട്ടിലുള്ള മറ്റു കുടുംബാംഗളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക. രോഗിയെ പരിചരിക്കുന്നവർ മാസ്ക്ക് , കൈയുറ തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണം. രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പർക്കം ഉണ്ടാവരുത് . രോഗിയെ സ്പർശിച്ചതിന് ശേഷവും രോഗിയുടെ മുറിയിൽ കയറിയതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കഴുകണം. കൈകൾ തുടയ്ക്കാനായി പേപ്പർ ടവൽ / തുണി കൊണ്ടുള്ള ടവൽ ഉപയോഗിക്കുക. തോർത്ത്, വസ്ത്രങ്ങൾ മുതലായവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കുക. ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല കൊണ്ട് വായും മൂക്കും മറയ്ക്കുക. പൊതു സ്ഥലത്ത് തുപ്പാതിരിക്കുക.
       ഇതൊക്കെ ശ്രദ്ധിച്ച് നമ്മൾ മുന്നേറിയാൽ കൊറോണ എന്ന  മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടാം.
ജോൺസീന. ജെ
4A സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം