സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം പ്രകൃതി


ഇളം നീല പട്ടു വിരിച്ചു
വാനമാം സിംഹാസനത്തിൽ
എഴുന്നെള്ളി വന്നിരുന്നുവല്ലോ ;
ഉജ്വല സ്വരൂപനായ് അരുണൻ .

തൻ ഇരു വശങ്ങളിൽ -
ഹരിതമാം പച്ച
പട്ടുടുത്തു ,വിനയാന്വിതരായി
നിൽക്കുന്നുവല്ലോ ; വൃക്ഷലതാതികളും .

തങ്ങൾ തൻ പട്ടിൽ വർണങ്ങൾ ചാർത്തുന്ന ,
പുഷ്പ രത്നങ്ങൾ പതിപ്പിച്ചു കോമള
രൂപരായി ,വിശാലമാം ഈ പരവതാനിയിൽ
സ്ഥാനം ഉറപ്പിച്ചു നിൽക്കുന്നുവല്ലോ .

നമ്മെ തഴുകുവാൻ കുളിരേകുവാൻ
ഉള്ളിൽ തിരക്കിട്ടു അങ്ങിങ്ങു
പാറുന്നു മൃദുലമാം മാരുതൻ;
ഈ പ്രകൃതിക്കു മതിൽകെട്ടായി ,കോട്ടയായി
ശിരസ്സുകളുയർത്തി കൈകോർത്തു
നിൽക്കുന്നു
ദൂരെ ദൂരെ നീല മാമലകൾ .
മാതാവാം പ്രകൃതി
ഇവയെല്ലാം നമുക്ക്
കനിഞ്ഞു തന്നതല്ലേ ...
ഇവയെല്ലാം സംരക്ഷിക്കുക എന്നത്
നമ്മുടെ കടമയല്ലേ
 

അലോഹ സാറ റെജി
7 A സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മുക്കോലക്കൽ തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത