സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 11-01-2026 | 47037 |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
| സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
|---|---|---|---|
| ചെയർമാൻ | പിടിഎ പ്രസിഡൻറ് | ജലീൽ കുന്നുംപുറത്ത് | |
| കൺവീനർ | ഹെഡ്‍മാസ്റ്റർ | ഷിബു മാത്യൂസ് | |
| വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | സാജിത അബു | |
| ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മെൻറർ | ഷേർലി ജോസഫ് | |
| ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മെൻറർ | ജൂലിമോൾ എം എ | |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | മുഹമ്മദ് ആരിഫുദീൻ | |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | മെഹസ സയാൻ സി |
അംഗങ്ങൾ
| ക്രമ നമ്പർ | അഡ് നമ്പർ | കുട്ടിയുടെ പേര് | ക്ളാസ്സ് |
| 1 | 10173 | അദ്‌നാൻ റാസി | 8 |
| 2 | 10133 | ഏയ്‌ബൽ മരിയ ജിതേഷ് | 8 |
| 3 | 10209 | ആലിയ കെ എച്ച് | 8 |
| 4 | 10211 | അലിഷ്‌ബ ലാമിയ സി എം | 8 |
| 5 | 10131 | അമയ ബിജു | 8 |
| 6 | 10122 | അനാമിക ബബീഷ് | 8 |
| 7 | 10457 | അനൗഷ്‌ക വിനിൽ | 8 |
| 8 | 10150 | ക്രിസ്റ്റോ ജോസ് പ്രകാശ് | 8 |
| 9 | 10275 | ഡിയോൺ ദേവസ്യ വി ജെമേഷ് | 8 |
| 10 | 10130 | ദേവിക എം | 8 |
| 11 | 10164 | എഡ്‌വിന ജോസഫ് | 8 |
| 12 | 10282 | എറിക്‌സൺ മാത്യു സജി | 8 |
| 13 | 10273 | ഇവാഞ്ചലിൻ സാബു | 8 |
| 14 | 10227 | ഫൈഹ ജെന്ന | 8 |
| 15 | 10265 | ഫെലിക്സ് കൊന്നക്കൽ ബിജു | 8 |
| 16 | 10172 | ഹാദിയ മിന്നത്ത് എൻ പി | 8 |
| 17 | 10158 | ഹാഫിസ് അലി പി ആർ | 8 |
| 18 | 10242 | ഹമീൻ മുഹമ്മദ് കെ | 8 |
| 19 | 10252 | ഹുസ്‌ന ഫാത്തിമ | 8 |
|---|---|---|---|
| 20 | 10210 | ജോയിഷ ജോർജ്ജ് | 8 |
| 21 | 10266 | കാശിനാഥ് എ കെ | 8 |
| 22 | 10233 | ലിയ ഫാത്തിമ | 8 |
| 23 | 10136 | മെഹസ സയാൻ സി | 8 |
| 24 | 10132 | മിൻഹ മെറിൻ | 8 |
| 25 | 10248 | മുഹമ്മദ് ഫൈസാൻ | 8 |
| 26 | 10174 | മുഹമ്മദ് ആരിഫുദീൻ | 8 |
| 27 | 24273 | മുഹമ്മദ് ഇർഫാൻ കെ എ | 8 |
| 28 | 10143 | മുഹമ്മദ് ജിഷാൻ പി | 8 |
| 29 | 10475 | മുഹമ്മദ് ജിഷാൻ സി | 8 |
| 30 | 10235 | മുഹമ്മദ് മുസമ്മിൽ സി കെ | 8 |
| 31 | 10249 | മുഹമ്മദ് നിഹാൽ റ്റി പി | 8 |
| 32 | 10208 | മുഹമ്മദ് ഷഹബിൻ എസ് എൻ | 8 |
| 33 | 10218 | മുഹമ്മദ് ഷാൻ മെഹബിൻ എൻ എസ് | 8 |
| 34 | 10207 | നൽവ ഫാത്തിമ എൻ | 8 |
| 35 | 10138 | നിവേദ്യ സുനീഷ് | 8 |
| 36 | 10146 | റംഷാദ് കെ | 8 |
| 37 | 10228 | റുജൈബ് ഷാമുഹമ്മദ് | 8 |
| 38 | 10183 | സഫ്‌നാൻ പി അബ്‌ദുൾ റഹ്‌മാൻ | 8 |
| 39 | 10238 | സൽമാനുൽ ഫാരീസ് | 8 |
| 40 | 10198 | ഷാനി മുംദാസ് പി | 8 |
| 41 | 104588 | സ്വനാലിയ എ എസ് | 8 |
| 42 | 10217 | തെരേസ് മരിയ ഷീൻ | 8 |
| 43 | 10176 | ത്രിഫൽ കെ എസ് | 8 |
| 44 | 10212 | വൈഷ്‌ണവ് എസ് | 8 |
.
പ്രവർത്തനങ്ങൾ
.
പ്രവർത്തനങ്ങൾ
2024 -27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി .ലിറ്റിൽ കൈറ്റ്സ് 2024 27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ June 15 ന് നടത്തി. 58വിദ്യാർത്ഥികൾ പരീക്ഷ എഴുതി .നിലവിൽ 40അംഗങ്ങളുണ്ട്.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 19- 08- 2024 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്‍മാസ്റ്റർ ഷിബു മാത്യൂസ് സാർനിർവഹിച്ചു. ബിജു സാർആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .
2025- 2026 വർഷത്തെ പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിന ക്വിസ്
2025 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു.
യോഗദിനം
2025 ജൂൺ 21 യോഗ ദിന പരിശീലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു . ഇൻസ്ട്രക്ടർ സിനി ഐസക്കിൻെറ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി .
ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിക്കെതിരെ ഒരു കൈയ്യൊപ്പുശേഖരണ പരിപാടി നടത്തി.
ചാന്ദ്ര ദിനം
2025 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്നടത്തിയ പ്രത്യേക അസംബ്ളി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു.
ജാഗ്രത സമിതി
സ്കൂൾ ജാഗ്രത സമിതിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവ പങ്കാളിത്തം വഹിക്കുന്ന
സ്വാതന്ത്ര്യദിനo
സ്വാതന്ത്ര്യദിന അസംബ്ലിയിലും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം എന്നിവയിലും ലിറ്റിൽ കൈറ്റ് സംഘങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു .പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
സ്കൂളിൽ പാർലമെൻറ് ഇലക്ഷനിൽ ലിറ്റിൽ കൈറ്റ് സംഘങ്ങൾ നേതൃത്വം നൽകി ഡോക്യുമെന്റേഷൻ ചെയ്തു
സ്കൂൾ കലാമേള
സ്കൂൾ കലാമേളയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. കലാമേളയുടെ ഡോക്യുമെന്റേഷൻ നടത്തി
ഓണാഘോഷം
ഓണാഘോഷത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. കുട്ടികൾ പൂക്കളം ഒരുക്കുകയും, വിവിധ ഓണ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഓണാഘോഷത്തിന്റെ ഡോക്യുമെന്റേഷൻ നടത്തി.
രക്തദാന ക്യാമ്പ്
നല്ല പാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിയ രക്തദാന ക്യാമ്പിലും ലിറ്റിൽ കൈറ്റ് സംഘങ്ങൾ സജീവമായി സഹകരിച്ചു
-
ശാസ്ത്രമേള 10-9 -2025 ന് നടത്തിയ ശാസ്ത്രമേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ ഐറ്റങ്ങളിലും സജീവമായി പങ്കെടുത്തു.ശാസ്ത്രമേളയുടെ നടത്തിപ്പും, ഡോക്യുമെൻ്റേഷനും കുട്ടികൾ ഭംഗിയായി ചെയ്തു.
പരിസര ശുചീകരണം
പരിസര ശുചീകരണം ശുചിത്വശീലത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനുള്ള കർമ്മപരിപാടിക്ക് തുടക്കം നൽകിക്കൊണ്ട് മനോരമ നല്ല പാഠം ക്ലബ്ബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രം, പരിസരപ്രദേശങ്ങൾ അടിച്ചുവാരി ശുചീകരിച്ചു ഹെൽത്ത് ഇൻസ്പെക്ടർ എ സി അരവിന്ദൻ , കൗൺസിലർ ജോബി ത, റെ ൻസി ജോർജ് എന്നിവർ നേതൃത്വം നൽകി.
സൈബർ സുരക്ഷാ ക്ലാസ്
സൈബർ സുരക്ഷാ ക്ലാസ് മൊബൈലിൽ സന്ദേശങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വഞ്ചിതരാകാതിരിക്കാനും, സൈബർ സുരക്ഷ ഉറപ്പുവരുത്താനും, കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും ആയി സെൻറ് തോമസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തന്നെ സൈബർ സുരക്ഷാ ക്ലാസ് നടത്തി. പ്രധാന അധ്യാപകൻ ഷിബു മാത്യൂസ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഫെബാ മരിയ, നിയ ഫാത്തി.
അങ്കണവാടിക്ക് കളിപ്പാട്ടം നൽകി സെൻറ് തോമസ് നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ മലയാള മനോരമയുടെ കളിപ്പാട്ട ചലഞ്ചിൽ ശേഖരിച്ച കളിപ്പാട്ടങ്ങളുമായി പതിയിൽ അങ്കണവാടിയിൽ എത്തി. പ്രധാന അധ്യാപകൻ ഷിബു മാത്യൂസ് കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.
മഴയെ അറിഞ്ഞ് സെൻറ് തോമസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ നല്ല പാഠത്തിൻ്റെഭാഗമായി മഴ അനുഭവങ്ങൾ ക്യാൻവാസിൽ പകർത്തി. പ്രകൃതിയും ,മനുഷ്യനും തമ്മിലുള്ള ബന്ധത്തിൻ്റെ ദൃഢതയും, പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ നമ്മൾക്കും പ്രകൃതി അഭയം നൽകു എന്ന അറിവും മഴ അനുഭവത്തിൽ വിദ്യാർത്ഥികൾ വരച്ചു ചേർത്തു.
ജൈവ പച്ചക്കറി വിളവെടുപ്പ്
ജൈവ പച്ചക്കറി വിളവെടുപ്പ് സെൻതോമസ് ഹൈസ്കൂൾ നേച്ചർ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ ആരംഭിച്ച ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. പ്രധാന അധ്യാപകൻ ഷിബു മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. പച്ചക്കറികളായ വെണ്ട, തക്കാളി ,കോളിഫ്ലവർ, ചീര ,വഴുതന, പച്ചമുളക് എന്നിവയാണ് കൃഷി നടത്തിയത്.
പുസ്തക മിഠായി വിദ്യാർത്ഥികൾ പിറന്നാളിന് മിഠായിക്ക് പകരമായി പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് നൽകുന്ന പദ്ധതിയാണിത്.
ലഹരി ബോധവൽക്കരണ ക്ലാസ് ലഹരി ബോധവൽക്കരണ ക്ലാസ് ലഹരിയുടെ പിടിയിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ സെൻതോമസ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ലഹരിക്കെതിരെ ശക്തമായി പ്രവർത്തിക്കാനും, ബോധവൽക്കരണത്തിനുമായി ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ ലഘുലേഖ അമ്മമാരിൽ എത്തിച്ചു. കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി .അതോടൊപ്പം തന്നെ ലഹരിക്കെതിരായുള്ള കുട്ടികൾ.
പഠന പിന്തുണ ക്ലാസ് പഠന പിന്തുണ ക്ലാസ് സെൻറ് തോമസ് ഹൈസ്കൂൾ നല്ലപാഠം ക്ലബ്ബ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പേരാമ്പ്ര ഏരിയ വനിതാ കമ്മറ്റിയുമായി സഹകരിച്ച് മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും കൈത്താങ്ങ് പദ്ധതിയിൽ പഠന പിന്തുണ ക്ലാസ് നടത്തി. പഠന പുരോഗതി, മൊബൈൽ അഡിക്ഷൻ, സ്വഭാവരൂപീകരണം എന്നീ വിഷയങ്ങളെക്കുറിച്ച് ശ്രീധന്വന്തരി വൈദ്യനിലയത്തിലെ ഡോക്ടർ അമൃത പത്മൻ ഡോക്ടർ എ ജസല എന്നിവ.
ഓണക്കിറ്റ് വിതരണം
സെൻതോമസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ കക്കയം അമ്പലക്കുന്ന് ആദിവാസി ഉന്നതിയിൽ ഓണക്കിറ്റ് വിതരണം ചെയ്തു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ സ്കൂളിൽ ശേഖരിച്ചാണ് കിറ്റുകളാക്കി ഉന്നതിയിൽ എത്തിച്ചത്. ജോലിയില്ലാത്ത വരും, പ്രായമായ രോഗികളും ഉൾപ്പെടെയുള്ള 14 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്.
അധ്യാപക ദിന ആചരണം
സെൻതോമസ് സ്കൂളിലെ കുട്ടികൾ സെപ്റ്റംബർ 5 അധ്യാപക ദിനം ഹൃദ്യമായി ആഘോഷിച്ചു .എല്ലാ അധ്യാപകരെയും പൂവ് നൽകി ആദരിച്ചു .സ്കൂൾ ലീഡർ നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധികൾ അധ്യാപക ദിന സന്ദേശം നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ നടത്തി.
സ്കൂൾ ലൈബ്രറി നവീകരിച്ചു മനോരമ നല്ല പാഠം അക്ഷരപ്പച്ചയുടെ ഭാഗമായി സ്കൂൾ ലൈബ്രറി നവീകരിച്ചു. പുതിയ തലമുറയിലെ എഴുത്തുകാരേയും പുതിയ കൃതികളെയും പരിചയപ്പെടാൻ വിദ്യാർത്ഥികൾക്ക് ലൈബ്രറി സഹായകമാകും.
ഓപ്പൺ ലൈബ്രറി ഉദ്ഘാടനം
സെൻ്റ്തോമസ് സ്കൂളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഒരു ഓപ്പൺ ലൈബ്രറി കൂരാച്ചുണ്ട് ബസ്റ്റാൻഡിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പ്രസംഗിച്ചു.
മെഡിസിൻ കവർ മെഡിസിൻ കവർ നിർമ്മിച്ച് വിദ്യാർത്ഥികൾ നല്ലപാഠം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മെഡിസിൻ കവർ നിർമ്മിച്ച് കൂരാച്ചുണ്ട് സി എച്ച് സിക്ക് കൈമാറി. അസിസ്റ്റൻറ് സർജൻ ഡോക്ടർ നിത ഗോഹലിന് വിദ്യാർത്ഥികൾകവർ കൈമാറി. വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധവും, ആതുരസേവനവും വളർത്താനും, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനും ആണ് മെഡിസിൻ കവറുകൾ നിർമ്മിച്ചു നൽകിയത്.
ബഡ്സ് സ്കൂളിൽ കമ്പ്യൂട്ടർ പരിശീലനം ബഡ്സ് സ്കൂളിൽ കമ്പ്യൂട്ടർ പരിശീലനം നൽകി കമ്പ്യൂട്ടർ പഠനത്തിൻ്റെ ബാലപാഠങ്ങൾ പകർന്നു നൽകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഞ്ചായത്തിലെ ബഡ്സ് സ്കൂളിൽ എത്തി .ചിത്രം വരച്ച് കളർ കൊടുക്കുക, പേര് എഴുതുക എന്നീ പഠന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടത്തിയത്.
മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഭക്ഷണം നൽകി മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഭക്ഷണം നൽകി മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് ഒരു ദിവസത്തെ ഭക്ഷണം ഉണ്ടാക്കി നൽകി. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കും, കൂട്ടിരിപ്പുകാർക്കും ആണ് ഭക്ഷണം നൽകിയത്. ഒരു ദിവസത്തേക്കുള്ള ചപ്പാത്തി കുട്ടികൾ ഉണ്ടാക്കി നൽകി.
ക്രിസ്മസ് ആഘോഷം
സെൻറ് തോമസ് സ്കൂളിലെ കുട്ടികൾ ക്രിസ്മസ് ആഘോഷം വളരെ മനോഹരമായി നടത്തി .വിവിധ പരിപാടികൾ ,കരോൾ ഗാനങ്ങൾ, ക്രിസ്മസ് പപ്പാ എന്നിവ ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റേഷൻ നടത്തി