സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/മൗന നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
മൗന നൊമ്പരം

ഉള്ളം കൈയിൽ തൊങ്ങി നിന്നെ
ഹ്രദയമധ്യത്തിൽ വച്ചു ഞൊൻ
ഈറ്റുനൊവറിയിക്കൊതെ...
സർവ്വരിൽ മുമ്പനാക്കി.

കാട്ടുതീയിൽ വെന്തും
പാറപ്പിളർപ്പിൻ നടുക്കത്തിലും
ആർത്തലച്ചു ചരിഞ്ഞുവീഴുന്ന മക്കൾതൻ
കണ്ണു നീരിൽ കുതിർന്നു പലപ്പൊഴും.

പുകതിന്ന് അർബുദം ബാധിച്ച
അവയവങ്ങൾ തൻ സംരക്ഷണത്തിനൊയ്
കേഴുന്ന എൻെറ വേദന...
ആരറിയുന്നു ?

മലിനമൊം മനസ്സിൻെറ കെട്ടിൽനിന്ന്
കരയറൊനൊയ് കൈയ്യുയർത്തുമ്പോൾ
കണ്ടില്ലെന്ന് നടിക്കുന്ന നിങ്ങളൊട്
എന്തു ഞാൻ ചെയ്തു മക്കളേ....

കായ് തന്നു , പൂതന്നു , വെള്ളവും,
ജീവവായുവും തന്നൂ വളർത്തി ഞൊൻ
എന്തിന് ? എന്നൊട് തന്നെ നിങ്ങൾ
കാട്ടുന്നു ക്രൂരത......

ചങ്ക് പൊട്ടുന്നു നിൻ പക കാണുമ്പോൾ
വറ്റൊത്ത പാൽ നുകർന്നു കൊണ്ടുതൻ
മാറിടം ചീന്തി വലിക്കുമ്പോൾ
ഇനിയെന്ത് വേണ്ടു ഞാൻ മക്കളേ...


കേഴുന്ന അമ്മയാം ഭൂമിതൻ
തീരാത്ത വേദനകാണാതിരിക്കുകിൽ
ഉഗ്രരൂപിണിയായ് മാറേണ്ടിവന്നിടും
നിങ്ങൾക്കാണെന്നെ വേണ്ടതെന്നറിയുക
 

മെറിൻ ബി മൈക്കിൾ
9 സി സെൻറ് തോമസ്സ് ഹൈസ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത