Schoolwiki സംരംഭത്തിൽ നിന്ന്
പുഴയൊഴുകുന്നു വീണ്ടും
പുഴയലിഞ്ഞൊഴുക്കുന്ന വീണ്ടും മന്ദമായ്
പ്രളയകാഹളം തീർത്തോരിടങ്ങളിൽ
മഴയുതിർക്കെട്ട ഭൂമി നനയട്ടെ
നദി നിറഞ്ഞപ്പോൾ ഹർഷം മുഴക്കി നാം
മഴതിമിർക്കട്ടെ ഭൂതലം കുുളിരട്ടെ
കരയടർന്നപ്പോൾ കൈത്തലം കൊട്ടിനാം
മഴ പെരുക്കുമോ പേമാരിയാകുമോ
കരയുടഞ്ഞപ്പോൾ ഭയചകിതരായി നാം
വഴി തകർന്നപ്പോൾ ഉള്ളം തകർന്നപ്പോൽ
ഉരുളുപൊട്ടലിൽ ഉള്ളം കിടുങ്ങിയും
മഴകനത്തതും പുഴകൾ നിറഞ്ഞതും
ഇരവുപകലുകൾ ഒന്നായി നിന്നതും
പതിവുതാളം ക്രമം തെറ്റി വീണതും
മരണതാളം പ്രകമ്പനം കൊണ്ടും
[പുഴ........]
അരവിനാഴികയ്ക്കെല്ലാം തകർന്നതും
അസുരതാണ്ഡവം മഴയായി വന്നതും
മഴയിഴഞ്ഞു പെരുമ്പാമ്പുപോലവേ
ഞൊടിയിടയ്ക്കതു കൊണ്ടുപ്പോയി നാടിനെ
നഗരമുറ്റം ചെളിക്കളമാക്കിയും
മതിലുക്കല്ലുകൾ മറയല്ലെന്നോതിയും
കാട്ടുമക്കളും നഗരപ്രഭുക്കളും
ഒരുമയോടന്നു ഒന്നായ് കഴിഞ്ഞതും
കതിരുവിളയുന്നോരറകൾ പതിച്ചതും
ഇരു നിലകൾ നിലംപൊത്തി വീണതും
അരുമ ബാല്യത്തിൻ ആന്തോളത്തിനായ്
അരികിലാടിയ നൂലിൽ പിടിച്ചതും
കാറ്റിലാടിക്കയറുന്ന നേരമാ
പെരിയ സൈന്യനിൽ കണ്ടു ഞാൻ ദൈവത്തെ
കടലിനക്കരെ കാണാതുരുത്തിൽ നിന്നൊരുവനെത്തി
പുറം കാട്ടി നിൽക്കുവാൻ
കൊന്ത പൂണൂലുകൾ വെള്ളത്തിലാഴ്ന്നനാൾ
പാഠശാല പുാശ്പയ പാഠമായ്
പുഴുവരിച്ച മൃഗങ്ങൾ പക്ഷികൾ
മനുഷ്യരോദനം നീഫുന്ന നാടുകൾ
എന്റെ നിന്റെയും രമ്യഹർമ്മ്യങ്ങളും
എല്ലാം ഒന്നായ് അമർന്നമരുന്നതും
ഉറ്റതെല്ലാം കൈവിട്ടു പോയിനി
കഷ്ടമെണ്ണി കഴിഞ്ഞൊരാ നാളുകൾ
അതിരുകൾ തീർത്ത മർത്ത്യമനസ്സുനകൾ
അതിരു േണ്ടെന്നറിഞ്ഞൊരാ നാളുകൾ
പെരിയ വെള്ളത്തിലാഴുന്ന കൂരകൾ
ഇനിയുമെന്തെന്ന് തിക്കും തിടുക്കവും
ഒടുവിൽ മൃത്യുതൻ അഭയക്കളങ്ങളിൽ
തൃണസമം ജീവനെന്നറിയുമ്പോഴും
ഒരിതരിച്ചോറിനണിയണി നിരക്കുവാൻ
ഹിന്ദു ക്രിസ്ത്യനും കൈപിടിക്കുന്നതും
കടുംപാറപൊട്ടിച്ചുടയ്ക്കുന്ന കൈകൾ
മലയ്ക്കൊത്ത ഭാരം ചുമക്കുന്ന ചുമലുകൾ
ചരിത്രം പടയ്ക്കുന്ന പാവന കൈകൾ
നിലയ്ക്കാത്ത കണ്ണുനീർ തുടയ്ക്കുന്ന കൈകൾ
ഇവിടെ നാം തീർത്ത വർണ്ണ വ്യത്യാസങ്ങൾ
ഇനിയുമെന്തിനു അണിഞ്ഞു ജീവിക്കണം
കടലുകാക്കുവോർ കാത്തോരിടമിത്
കരുണയുള്ളവർ കാവലായീടുവോർ
ഇവിടെ ഞങ്ങൾക്കു മതമില്ല ജാതിയില്ല
ഇവിടെയുള്ളതോ നന്മ തൻ മന്ത്രണം
ചോര തൻ നിറം ഒന്നെന്നതോർക്കണം
ജീവവായുവും ഒന്നെന്നറിയണം
പരമസത്യം മനുഷ്യത്വമോർക്കണം
പ്രകൃതി പാഠം പഠിപ്പിച്ചതോർക്കണം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത
|