സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/"ശുചിത്വവും ആരോഗ്യവും "
സമ്പൂർണ്ണ ശുചിത്വം,
ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ശുചിത്വം. വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നീ രണ്ട് തരങ്ങളുണ്ട്. വ്യക്തിശുചിത്വം എന്നാൽ നമ്മുടെ ശരീരം നാം തന്നെ ശുചിത്വത്തോടെ സംരക്ഷിക്കണമെന്നാണ്. വ്യക്തി ശുചിത്വം പാലിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തെന്നാൽ ദിവസവും രാവിലെയും രാത്രിയും പല്ലു തേയ്ക്കണം, ദിവസവും രാവിലെയും വൈകിട്ടും കുളിക്കണം, ആഴ്ചയിലൊരിക്കൽ നഖം വെട്ടണം, ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകിയതിന് ശേഷമേ പിന്നീട് ഉപയോഗിക്കാവൂ, ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈ നന്നായി കഴുകണം, പഴങ്ങളും പച്ചക്കറിയും കഴുകിയതിന് ശേഷമേ ഉപയോഗിക്കാവൂ, തെരുവിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ഭക്ഷണങ്ങൾ വാങ്ങി കഴിക്കരുത്, ഭക്ഷണങ്ങൾ അടച്ചുവെച്ച് സൂക്ഷിക്കുക. പരിസര ശുചിത്വം പാലിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തെന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, എന്നും രാവിലെ മുറ്റവും വീടിന്റെ പരിസരത്തുമുള്ള ചപ്പുചവറുകൾ വൃത്തിയാക്കണം. അടുക്കളയിലെ മാലിന്യങ്ങളെ വലിച്ചെറിയാതെ കൃഷിക്കായി ഉപയോഗിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിയരുത്. ആഴ്ചയിലൊരിക്കലെങ്കിലും വീടും പരിസരവും നന്നായി വൃത്തിയാക്കണം. മഴക്കാലങ്ങളിൽ വീടിനു ചുറ്റുമുള്ള ചിരട്ടകളിലും ചെടിച്ചട്ടികളിലും കെട്ടിനിൽക്കുന്ന വെള്ളം മാറ്റി കളയണം. അല്ലെങ്കിൽ കൊതുക് മുട്ടയിട്ട് പെരുകും. ഇങ്ങനെ പലവഴികളിലൂടെ നമുക്ക് പരിസര ശുചിത്വം പാലിക്കാൻ ആകും. ഇവയൊക്കെ നമ്മൾ പാലിച്ചാൽ നമുക്ക് രോഗങ്ങളിൽ നിന്ന് അകലാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും. ഇപ്പോൾ ലോകത്തെ ഞെട്ടി വിറപ്പിക്കുന്ന ഒരു രോഗമാണ് കോവിഡ് 19. നിപ്പയെ യും മറ്റു രോഗങ്ങളും ഒക്കെ നേരിട്ടത് പോലെ നമുക്ക് ശുചിത്വം പാലിച്ച് കോവിഡ് 19 എന്ന ഈ മഹാമാരിയെയും നേരിടാൻ കഴിയണം. ഹാൻ വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. സമ്പൂർണ്ണ ശുചിത്വം, സമ്പൂർണ്ണ ആരോഗ്യം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം