സഹായം Reading Problems? Click here


സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

വായനയുടെ വിശാലലോകത്തേക്ക് കുട്ടികൾ കടന്നുവരാനും അറിവ് ആർജ്ജിക്കാനും ഉതകുന്ന തരത്തിൽ സമ്പന്നമായ പുസ്തകശേഖരം ആണ് സെന്റ് ജോസഫ് ഹൈസ്കൂളിൽ ഇന്നുള്ളത്. വായനാവാരാചരണത്തോടെ ആരംഭിച്ച ലൈബ്രറി പ്രവർത്തനങ്ങൾ 2018 - 2019 സ്കൂൾ അധ്യയന വർഷം മുഴുവൻ മികവോടെ നടത്തുവാൻ സാധിച്ചു. മലയാളത്തിളക്കം ശ്രദ്ധ എന്നീ പദ്ധതികളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് വായനയുടെ ലോകത്തേക്ക് കടന്നുവരാൻ കഥാപുസ്തകങ്ങൾ മാസികകൾ പത്രം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വായനാകൂട്ട്ആരംഭിച്ചു. ലൈബ്രറി പുസ്തകങ്ങൾ സാഹിത്യവിഭാഗത്തിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എല്ലാ ക്ലാസ്സുകളിലേക്കും വിതരണം നടത്തുകയും വായനകുറിപ്പ് തയ്യാറാക്കുകയും ചെയ്തു. കൂടാതെ അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും ഓരോ വായനാമൂല നിർമിച്ചുകൊണ്ട് കുട്ടികളുടെ വീടുകളിലെ നല്ല പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വായിക്കാൻ അവസരം നൽകി. വായനയുടെ ഹൃദ്യമായ അനുഭവലോകത്തേക്ക് കടന്നു വന്നുകൊണ്ട് സംസ്കാരസമ്പന്നരാകാൻ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നടത്തിയ ശ്രമം ശ്രദ്ധേയമാണ്