സഹായം Reading Problems? Click here


സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/2020

Schoolwiki സംരംഭത്തിൽ നിന്ന്
2020

"ഹെയ് പീറ്റർ, താനെന്തിനാണ് ഈ കമ്പനിയിൽ വർക്ക് ചെയ്യുന്നത്. നല്ല ഡീൽ വരുന്നതെല്ലാം തന്നെ ഏല്‌പിക്കും താൻ അത് കൊണ്ടുപോയി തൊലയ്ക്കും".

"സാർ ഞാനെന്തു ചെയ്തെന്നാ സാർ പറയുന്നത്".

"കഴിഞ്ഞയാഴ്ച ഒരു പ്രൊഡക്ഷൻ കമ്പനിയുമായി ഒരു ഡീൽ കിട്ടിയില്ലായിരുന്നോ നല്ല ലാഭമുള്ള ബിസിനസ്സ് ആയിരുന്നു താൻ അതു നശിപ്പിച്ചു. അത് പോരാഞ്ഞ് രണ്ട് ദിവസം മുമ്പ് തന്ന കൺസ്ട്രക്ഷൻ കമ്പനിയുമായുള്ള ഡീൽ ഇപ്പോഴും പെൻഡിങ്". 

പീറ്റർ കുറ്റബോധം നടിച്ചു കൊണ്ട് പറഞ്ഞു: "സാർ, ഇനി ഞാനത് ആവർത്തിക്കുകയില്ല. ഞാനിതിൽ കമ്പനിക്ക് ലാഭം കൊണ്ടുവന്നിരിക്കും."

"വെൻ?" ദേഷ്യം അടക്കിപിടിച്ചുകൊണ്ട് സിദ്ധാർഥ് വർമ്മ പറഞ്ഞു.

"നാളെ ...." ഒരു സംശയത്തോടെയാണ് പീറ്റർ അത് പറഞ്ഞത്." 

ഐ നീഡ് ദ് കംപ്ലീറ്റ് റിപ്പോർട്ട് ഓഫ് ഇറ്റ് ബൈ റ്റുമാറോ മോർണിംഗ്"

"സാർ നാളെ രാവിലെ ... " 

" നോ മോർ എസ്ക്യൂസസ് നവ് ഗെറ്റ് ലോസ്റ്റ് ".

"സർ" എന്തോ പിറുപിറുത്തു കൊണ്ട് പീറ്റർ ഇറങ്ങിപോയി. 

വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒ ആണ് സിദ്ധാർഥ് വർമ്മ. കോടീശ്വരൻ. " അച്ഛന്റെ ബ്ലഡി സെന്റിമെൻസ്,പ്രിയപ്പെട്ട കൂട്ടുകാരുടെ മക്കൾക്ക് ജോലി കൊടുത്തിട്ട് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത് ഞാനാണ്". സിദ്ധാർഥ് സ്വയം പറഞ്ഞു. 

അച്ഛന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് ഇന്നല്ലെ അച്ഛനെ ആശുപത്രിയിൽ കാണിക്കേണ്ടിയത്. അയാൾ തന്റെ ഓഫീസിലെ കലണ്ടർ പരതി. ഇന്നത്തെ തിയ്യതി 2050 ജൂൺ 12.ഹാവൂ ഇന്നല്ല രണ്ടു ദിവസം കൂടി കഴിഞ്ഞാണ്.

 

അച്ഛൻ രവി വർമ്മയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. അച്ഛനുണ്ടാക്കിയതാന്ന് ഈ ബിസിനസ്സ് ഇപ്പോൾ അത് മകന്റെ കൈയ്യിൽ. അമ്മ കാഞ്ചനയ്ക്കും രവി വർമ്മയ്ക്കും കൂടി രണ്ട് മക്കളാണ്. സിദ്ധാർഥ് വർമ്മയും സൂര്യ വർമ്മയും. അമ്മ നേരത്തേ മരിച്ചു. ഇപ്പോൾ അച്ഛൻ വാർധക്യ സംബന്ധമായ അസുഖവുമായി കിടന്നകിടപ്പാണ്. സിദ്ധാർഥാണ് മൂത്ത മകൻ. 

പെട്ടെന്നാണ് വീട്ടിൽ നിന്ന് വിളി വന്നത്. വീട്ടിലെ ജോലിക്കാരനാണ്. രാമൻ. രാമേട്ടൻ എന്നു വിളിക്കും. പണ്ടു തൊട്ടേ ഉള്ളയാൾ. അച്ഛന്റെ വിശ്വസ്തൻ. രാമേട്ടൻ ഒന്നും മിണ്ടുന്നില്ല ഫോണിൽ വിളിച്ച് കരയുന്നു. ഉടനെ ഓഫീസിൽ നിന്നിറങ്ങി. 

തന്റെ അച്ഛൻ...

അച്ഛനെ കുറിച്ചുള്ള ഓർമകൾ സിദ്ധാർഥനെ കുത്തിനോവിച്ചു. വീട് എത്തി. എന്തോ വണ്ടിയിൽ നിന്നിറങ്ങാൻ മനസ്സു വരുന്നില്ല.ഇറങ്ങി. അകത്തു കയറി. അകത്തുള്ള ഘടികാരം മാത്രം മുകത വെടിഞ്ഞ് പ്രവർത്തിക്കുന്നു. അതാ രാമേട്ടൻ.. സിദ്ധാർഥനെ കണ്ട മാത്രയിൽ രാമേട്ടൻ തളർന്ന പോലെയായി. ഒരു താങ്ങിനായി അയാൾ ആഗ്രഹിച്ചു. സിദ്ധാർഥൻ അയാളെ പിടിച്ചു നിർത്തി. "മോനെ..... വർമ്മ സാർ പോയി" ഇടറിയ സ്വരത്തോടെ രാമേട്ടൻ പറഞ്ഞു. സിദ്ധാർഥൻ ഒന്നും മിണ്ടിയില്ല. കരഞ്ഞില്ല. അച്ഛനെ കണ്ടു. 

ഇപ്പോഴിതാ അച്ഛൻ കത്തി എരിയുന്നു. ഇനി കാണാൻ സാധിക്കുമോ ആ മുഖം?. 

ഓർക്കാതിരിക്കാൻ ശ്രമിക്കുന്തോറും അച്ഛന്റെ ഓർമകളെ വരുന്നുള്ളൂ. ഒരാഴ്ച കഴിഞ്ഞു, ഒരു മാസം കഴിഞ്ഞു. വേദനകൾമാഞ്ഞു തുടങ്ങി. സിദ്ധാർഥൻ ആലോചിച്ചു. അച്ഛൻ മരിച്ചു. ആരാണെങ്കിലും മരിക്കണം. ഇനി അത് ഓർത്തിരുന്നിട്ട് കാര്യമില്ല. അച്ഛന്റെ ബാക്കി സ്വത്തുക്കൾ അത് സൂര്യനുമായി വീതിക്കേണ്ടേ. മൂത്തയാളായ ഞാനല്ലെ അത് മുന്നിൽ നിന്ന് ചെയ്യേണ്ടിയത്. സിദ്ധാർഥ് തന്നെ ഇക്കാര്യത്തിൽ സഹായിക്കാനായി അവരുടെ കുടുംബ വക്കീലായ അഡ്വക്കറ്റ് ഫെലിക്സ്‌ ജോർജിന്റെ പക്കലെത്തി. "എല്ലാവരോടും ഇക്കാര്യം പറഞ്ഞതാണോ " ഫെലിക്സ് ഗൗരവപൂർവ്വം പറഞ്ഞു. "ആരോട് പറയാനാ സൂര്യ മാത്രമല്ലെ ഇനി ഉള്ളൂ അവൻ വന്നുകൊണ്ടിരിക്കുവാ ഇങ്ങോട്ട് .......  

ആ വന്നൂന്നാ തോന്നുന്നേ ഒരു കാറിൻറെ ശബ്ദം കേട്ടല്ലോ". "വരട്ടെ സൂര്യയും വരട്ടെ എന്നിട്ടാവാം" . 

ഫെലിക്സ് തൻറെ ഗൗരവഭാവം വിട്ടില്ല.സൂര്യയും വന്നു. ഫെലിക്സ് കസേരയിൽ നിന്നും എഴുന്നേറ്റു. നിങ്ങളുടെ അച്ഛൻ ഇതെല്ലാം വർഷങ്ങൾക്കുമുമ്പേ മുൻകൂട്ടി കണ്ടിരുന്നു. വർമ്മ മാനേജ്മെന്റ് കമ്പനി സിദ്ധാർഥിനും ടെക്സ്റ്റൈൽസ് സൂര്യക്കുമായാണ്  അദ്ദേഹം നൽകിയിരിക്കുന്നത്.

"ബാക്കി....". "പറയൂ സാർ ബാക്കി സ്വത്തുക്കൾ ". സൂര്യ സംശയപൂർവ്വം പറഞ്ഞു.


വക്കീൽ താൻ വച്ചിരുന്ന ഗ്ലാസ് ഊരി മേശപ്പുറത്ത് വച്ചു.ഇപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ ഒരു ചിരി കാണാം.അയാൾ പറഞ്ഞു:"ബാക്കി സ്വത്തുക്കളായ ആശുപത്രിയും മരുന്ന് കമ്പനിയും അദ്ദേഹം ഒരു ആരോഗ്യസംഘടനയ്ക്ക് നൽകുന്നതായാണ് രേഖപെടുത്തിയിരിക്കുന്നത് ".

"ങ്ഹേ അതെങ്ങനെ ശരിയാകും ഞങ്ങൾക്ക് അവകാശപ്പെട്ട സ്വത്തല്ലേ അത് ".

ഇത് പറയുമ്പോൾ സിദ്ധാർഥിന്റെ ആശ്ചര്യവും ദേ‍ഷ്യവും പ്രകടമായിരുന്നു.

"അതിന് എന്നോട് ചൂടാകേണ്ട ഇതിന്റെ കാരണവും അച്ഛൻ എഴുതി വച്ചിട്ടുണ്ട്.ഇന്നാ വായിച്ചോളൂ".ശാന്തനായി ഫെലിക്സ് പറഞ്ഞു.സിദ്ധാർഥ് ആ പഴയ ഡയറി വാങ്ങിച്ചു.

അതിൽ ഇങ്ങനെ കുറിച്ചിരുന്നു."മോനേ നീ അറിയാനാണ് ഞാൻ ഇത് എഴുതുന്നത്.നീ ഇപ്പോൾ എന്നോട് ചോദിക്കുന്ന ചോദ്യം എന്താണെന്ന് എനിക്ക് നന്നായി അറിയാം.അതിന്റെ ഉത്തരമാണ് ഈ എഴുത്തിൽ ഉള്ളത്.ഇത് ഞാൻ ഫെലിക്സിനെ ഏൽപിച്ചതും അതിനാണ്.മോനെ ‍ഞാൻ കാര്യത്തിലേക്ക് കടക്കാം.നിന്റെ സംശയം ഞാൻ തീർത്തു തരാം.സിദ്ധാർഥാ..നീ ജനിക്കുമ്പോൾ അതായത് 2020 മാർച്ച് 31ന് ഞാൻ ക്വാറന്റീനിലാണ്.ആ വാക്കെന്താണെന്ന് ഒരു പക്ഷേ നിനക്ക് അറിയില്ലായിരിക്കും.കൊറോണ അല്ലെങ്കിൽ കോവിഡ്-19 എന്ന വൈറസ് ലോകത്തെ പിടിച്ചുകുലുക്കിയ സമയമായിരുന്നു അത്.വൈറസ് വിദേശത്ത് നിന്ന് വന്നവരിൽ നിന്ന് പടരാൻ സാധ്യത ഉള്ളതിനാൽ രോഗലക്ഷണങ്ങൾ കാണുന്ന 14 ദിവസം അല്ലെങ്കിൽ 28 ദിവസം വരെ യാത്ര ചെയ്തുവരുന്ന ആരും ആരുമായും അടുത്തിടപഴകാതെ ഒരു മുറിയിൽ ഒറ്റയ്ക്ക് താമസിക്കണം.നിനക്ക് ഈ അറിവ് പുതിയതായിരിക്കും .ഞാൻ അന്ന് ഗൾഫിൻ ഒരു ബിസിനസ്സ് ടൂർ കഴിഞ്ഞ് വന്നതിനാൽ ക്വാറന്റീനിലായിരുന്നു.ലോകം മുഴുവൻ ലോക്ഡൗണിലും.നിന്റെ അമ്മയ്ക്ക് പ്രസവസമയമടുത്തിരുന്നു.അന്ന് നമ്മൾ കാസർഗോഡ് അതിർത്തിയിലായിരുന്ന നമ്മുടെ തറവാട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്.അതുകൊണ്ടുതന്നെ മംഗലാപുരത്തുള്ള ആശുപത്രിയായിരുന്നു നമ്മുക്ക് അടുത്ത്.അതുകൊണ്ട് അമ്മയേയും കൊണ്ട് എല്ലാവരും മംഗലാപുരത്തേക്കുപോയി പക്ഷേ വണ്ടി കർണാടക പോലീസ് അതിർത്തിയിൽ തടഞ്ഞു.പോലീസുകാരോട് താണുകേണ് കാര്യങ്ങൾ വിശദമാക്കിയെങ്കിലും അവർ പറഞ്ഞത് കേരളത്തിൽ ഉള്ളവർക്ക് മുഴുവൻ കൊറോണയാണെന്നാണ്.ഈ പ്രശ്നം നേരത്തേ ഉണ്ടായിരുന്നതിനാൽ ആരോഗ്യപ്രവർത്തകർ അവിടെ എത്തിയിരുന്നു.അവരുടെ ആംബുലൻസ് അവിടെ എന്തിനും തയ്യാറായി നിൽക്കുകയായിരുന്നു.ഒട്ടും നേരം കളയാതെ അവർ അവളെ ആംബുലൻസിൽ കയറ്റി.ആംബുലൻസ് അവിടെനിന്ന് കാസർഗോഡുള്ള ആശുപത്രിയിലേക്ക് പറന്നു.മോനേ അവരില്ലായിരുന്നെങ്കിൽ നിന്റെയും നിൻറെ അമ്മയുടെയും കാര്യം എനിക്ക് ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു. അവരോട് കടപ്പാട് വേണം മോനേ .അവർക്ക് കൊടുക്കുന്ന ഈ ഉപഹാരം നിനക്ക് കിട്ടുന്ന പോലെ തന്നെയേ നിനക്ക് തോന്നാവു. ബാക്കിയുള്ളതെല്ലാം നിൻറെ തീരുമാനം പോലെ'. ഡയറി വായിച്ച് സിദ്ധാർത്ഥ് അത് വക്കീലിന് തിരിച്ചേൽപ്പിച്ചു.

"എന്താ നിങ്ങളുടെ തീരുമാനം" വക്കീൽ ചോദിച്ചു.

"അച്ഛൻറെ ഇഷ്ടംപോലെ" സിദ്ധാർത്ഥ് പറഞ്ഞു.

 "അതെങ്ങനെ ശരിയാകും?" സൂര്യ ഇടയ്ക്കുകയറി.

"സൂര്യ....എല്ലാം ഞാൻ നിനക്ക് വിശദമായി പറഞ്ഞുതരാം. വക്കീലെ കാര്യങ്ങൾ അച്ഛൻ ആഗ്രഹിച്ചത് പോലെ നടക്കട്ടെ".

"ശരി മോനെ" വക്കീൽ ശാന്തനായി പറഞ്ഞു. സിദ്ധാർത്ഥും സൂര്യയും പോകാൻ തുടങ്ങി,എന്നാൽ എന്തോ മറന്നുവെച്ച പോലെ സിദ്ധാർത്ഥ് വക്കീലിന്റെ ഓഫീസിൽ തിരിച്ചു കയറി. "സാർ അച്ഛൻറെ ഡയറി എനിക്ക് വേണം" സിദ്ധാർത്ഥ് പറഞ്ഞു.

"സോറി ഞാൻ അത് തരാൻ മറന്നതാണ്" വക്കീൽ സന്തോഷപൂർവ്വം പറഞ്ഞു. ഡയറി കൈയ്യിലെടുത്ത് അനിയനെ തന്നോട് ചേർത്തു പിടിച്ച് അയാൾ നടന്നു നീങ്ങി.അപ്പോഴും നക്ഷത്രങ്ങൾ ഇരുളിൽ പ്രഭ ചൊരിയുന്നുണ്ടായിരുന്നു.........

ജീവൻ ബിനു
9 C സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ