സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പ്രതിരോധിക്കാം

വളരെ അടുത്ത സുഹൃത്തുക്കളാണ് ബാലുവും രാജുവും .ഒരിക്കൽ രാജു കടയിൽപോയി ഉടൻ തന്നെ ബാലുവും കടയിലെത്തി. ബാലുവിന് കൊറോണ എന്ന മഹാമാരിയെപറ്റി പേടിയുണ്ട്. എന്നാൽ രാജുവിന്നില്ല .വരാനുള്ളത് വഴിയിൽ തങ്ങില്ലന്നാണ് ഭവം.രാജുവിൽ നിന്നും ബാലു കുറച്ച് അകന്നു നിന്നു.രാജുവിന് തന്നിൽ നിന്നു ബാലു അകലാൻ ശ്രമിക്കുന്നതായി തോന്നി. രാജു ചോദിച്ചു "നിയെന്താ അവിടെ നിൽക്കുന്നത് ? വാ നമുക്കൊന്നു കൂടാം. ബാലു പറഞ്ഞു "ഇല്ല. രാജു.. ഇന്ന് ലോകത്തിന്റെ ഈ അവസ്ഥയിൽ കുറച്ച് അകലം പാലിക്കുന്നതാണ് നല്ലത ."ഈ കൊറോണയെ തടുക്കാൻ. ഈ ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയാണ് കൊറോണ. നമ്മൾ പരസ്പരം അകലം പാലിച്ചും കൃത്യമായ ഇടവേളകളിൽ സോപ്പിട്ട് കൈ കഴുകിയും ഹസ്തദാനം ഒഴിവാക്കിയും പരമാവധി പുറത്തേക്കിറങ്ങാതെ സൂക്ഷിക്കുകയുമെല്ലാം ചെയ്താൽ നമുക്ക് കൊറോണയേ പ്രതിരോധിക്കാം രാജു".."ഇതൊക്കെ ചെയ്താൽ ഈ ലോകത്ത് മരിക്കുന്നവരിൽ ഒരാളാവാതിരിക്കാം". ഇതു കേട്ടപ്പോൾ കൊറോണയുടെ തീവ്രതയെപറ്റി രാജു ബോധവാനായി. അങ്ങനെ ആരോഗ്യ വകുപ്പും പോലിസുകാരും ഡേക്ടർമാരും പറയുന്നത് കേട്ട് വീട്ടിൽ തന്നെയിരുന്നു. ഒരുമിച്ചിരുന്നാൽ നമ്മുക്ക് ഏതു മഹാമാരിയെയും തടുക്കാം .ഒന്നിച്ചു നിൽക്കാം കൊറോണയെ പ്രതിരോധിക്കാം.

അതുല്യ കെ ജെ
8A സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ