സഹായം Reading Problems? Click here


സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/കരാള സർപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
കരാള സർപ്പം

കോവിഡാകുന്ന മഹാസാഗരത്തിൽ
മുങ്ങിത്താഴുന്ന പൗരന്മാർ
കരകാണാതെ ഉഴലുമ്പോൾ
മാനവ ഹൃദയം പിടയുന്നു
ഉറ്റവർ ഉടയവർ നഷ്ടമായൊർ
രോഗത്തിൻ പിടിയിലമർന്നവർ
കരാള ചക്ഷുവേ നിന്നിൽ നിന്ന്
എന്ന് ഞങ്ങൾ മോചിതരാകും
നിൻ മുന്നിൽ വലിയവനല്ല ചെറിയവനല്ല
ഞങ്ങൾ മാനവരെല്ലാം ഒന്നുപോലെ
ലൗകിക സുഖങ്ങളിൽ നിന്ന്
ഓടിയകലുന്നു എൻ വീട്ടിലേക്ക്
പ്രകൃതിയെ കീറിമുറിച്ച മാനവന്
പ്രകൃതി തന്ന മറുപടിയോ ഈ കോവിഡ്?
പാതയോരത്ത് വണ്ടിതൻ ശബ്‌ദവുമന്യം
വീട്ടിലിരിപ്പു സ്വയമേവ തൻ സുരക്ഷയോർത്ത്
 സാമൂഹികാകലം പാലിക്കൂ-നാടിൻ രക്ഷക്കായി
ദുർവ്യയം തടയൂ നല്ലൊരു ഭാവിക്കായി
അപരനോട് അലിവ് തോന്നണം നല്ലൊരു നാടിനായി

ഡെയിന്റി മരിയ സാബു
10 D സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത