സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/എങ്ങോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
എങ്ങോട്ട്

ഇളവെയിൽ മാഞ്ഞു
വെളിച്ചവും മാഞ്ഞു
മനസ്സിൽ ത്വരയാർന്നിരിക്കുന്നു തീകണങ്ങൾ
കണ്ണീർ കവിൾ കവിഞ്ഞൊഴുകിടുന്നു
വെളിച്ചമെത്താത്ത
അന്ധകാരത്തിലേക്ക്
വഴുതി വീഴുന്നുവോ?
കരിയില പോലെ
പാറുന്നുവോ ജീവിതം
മണിമഞ്ചലാട്ടി മയ -
ക്കുന്നുവോ മരണം
വിളറിയ നിലാവിൽ
വിലാസമറിയാത്ത കത്തായി മാറിയോ
ജീവിത ജാലകം തുറന്ന്
ഭ്രാന്തൻ സ്വപ്നങ്ങൾ പിടിമുറക്കുന്നുവോ
ചെറിയ ലോകത്തിനും
വലിയ പടക്കോപ്പുകൾക്കുമിടയിൽ
കാണാതെപോയകഥയായി മാറുന്നു ഞാൻ
നിപ്പയെ തുരത്തി
പ്രളയത്തെ തക-
ർത്തു നിങ്ങൾ
അടുത്ത പടയുമായി
അതാ വീണ്ടും എന്നോട് ചെയ്തതി-
നിതാ ഞാൻ ചോ-
ദിപ്പു അടങ്ങാത്ത
പ്രേതമായി ഞാൻ
അലയുന്നു
ഓണവും വിഷുവും ഉണ്ണാൻ കഴിയാതെ
നിങ്ങളിന്ന് അട-
ഞ്ഞിരിക്കുന്നു
ഒരു ഭ്രാന്തിയായി
ഞാനിന്ന് അലയുന്നു
എങ്ങോട്ടെന്ന ചോദ്യ-
ത്തിനുത്തരമില്ലാതെ
കണ്ണിർ കണങ്ങൾക്ക്
സാക്ഷിയായി.
 

അനാമിക പി എസ്
9 D സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത