സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/ആരോഗ്യ സേതു ആപ്

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യ സേതു ആപ്

ഹായ് കൂട്ടുകാരെ!!ഞാൻ ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത് പുതിയൊരു ആപ്പിനെ കുറിച്ചാണ്.കൂടുതൽ സമയവും വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ഞാനും നിങ്ങളെപ്പോലെ ടിവി കാണാറുണ്ട്.ടിവിയിൽ പരസ്യംപോലെ ആരോഗ്യ സേതു എന്ന് പറയുന്നത് കേട്ടപ്പോൾ എന്താണതെന്നു അറിയാൻ എനിക്ക് കൗതുകമായി. അങ്ങനെ ഞാൻ മുതിർന്നവരോട് ചോദിച്ചറിഞ്ഞ കാര്യങ്ങൾ എന്റെ കൂട്ടുകാരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ കൊറോണ വൈറസ് ട്രാക്കർ അപ്ലിക്കേഷൻ ആണ് ആരോഗ്യ സേതു ആപ്പ്.നിങ്ങൾ ഒരു കോവിഡ്-19 രോഗബാധിതരായ വ്യക്തിയുടെ സമീപത്തു പോയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.നമ്മളിലാർക്കെങ്കിലും വൈറസ് ബാധയുണ്ടാകാൻ സാധ്യത ഉണ്ടോ എന്നും കണ്ടെത്താൻ ഈ ആപ്പ് സഹായിക്കും.നല്ലൊരു ആപ്പ് ആയതുകൊണ്ട് നമ്മുടെ ഫോണിൽ ഇത് ഡൗൺലോഡ് ചെയ്തു എടുക്കാൻ പറ്റും.ഇനിയും കൂടുതൽകാര്യങ്ങൾ അറിയാൻ വേണ്ടി നമുക്ക് കൂടുതൽ വായിക്കുന്നവരായി മാറാം.

അജിത് മോൻ എ
6 A സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം