ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

📅 21 July 2024

ചാന്ദ്രദിനാചരണവും ശാസ്ത്രമേളയും
ചാന്ദ്രദിന പ്രദർശനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ബഹിരാകാശ പര്യവേഷണങ്ങളുടെ ചരിത്രവും ശാസ്ത്രത്തിന്റെ പ്രാധാന്യവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികൾ.

പ്രവർത്തനങ്ങൾ

  • പ്രദർശനം: കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിന പതിപ്പുകൾ, റോക്കറ്റുകൾ, കൃത്രിമ ഉപഗ്രഹങ്ങൾ, ചന്ദ്രന്റെ വിവിധ മാതൃകകൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ പ്രദർശനം നടത്തി.
  • ശാസ്ത്രമേള: LP, UP വിഭാഗം കുട്ടികൾക്കായി സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.
  • അനുമോദനം: ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.



📅 3 July 2024

പഠനയാത്ര - കാർഷിക കോളേജ് സന്ദർശനം

ഏഴാം ക്ലാസിലെ ശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ പടന്നക്കാട് കാർഷിക കോളേജിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി. ക്ലാസ് മുറിയിൽ പഠിച്ച അറിവുകൾ നേരിൽ കണ്ടു ബോധ്യപ്പെടാൻ ഈ യാത്ര അവസരമൊരുക്കി.

പ്രധാന അനുഭവങ്ങൾ

കാർഷിക മേഖലയിലെ നൂതന സാങ്കേതിക പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിവ് ലഭിക്കാൻ ഈ യാത്ര വളരെയേറെ സഹായകമായി.

  • ആധുനിക കൃഷിരീതികൾ: കോളേജിലെ പോളിഹൗസുകൾ, മഴമറ കൃഷി, ഗ്രീൻ ഹൗസുകൾ എന്നിവ കുട്ടികൾ സന്ദർശിക്കുകയും അവയുടെ പ്രവർത്തനം മനസിലാക്കുകയും ചെയ്തു.
  • വൈവിധ്യമാർന്ന വിളകൾ: വിവിധതരം കാർഷിക വിളകൾ, ഔഷധ സസ്യത്തോട്ടം, അലങ്കാര ചെടികൾ എന്നിവയെക്കുറിച്ച് കോളേജിലെ വിദഗ്ധർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
  • ശാസ്ത്രീയ അറിവ്: മണ്ണ് പരിശോധന, ചെടികളിലെ രോഗങ്ങൾ, കീടനിയന്ത്രണം എന്നിവയെക്കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു.

കാർഷിക സംസ്കാരത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും പുതിയ അവബോധം സൃഷ്ടിക്കാൻ ഈ പഠനയാത്രയ്ക്ക് സാധിച്ചു.


📅 21 June 2024

സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും

ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജെ.സി. ജോർജ് നിർവഹിച്ചു.

ഭാരവാഹികൾ:

  • പ്രസിഡണ്ട്: ക്ഷിതി ആർ നായർ
  • സെക്രട്ടറി: വാണീ ലക്ഷ്മി

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ലീഡർമാരെ തിരഞ്ഞെടുത്ത് ചുമതലകൾ നൽകുകയും ചെയ്തു.

ശാസ്ത്രം ഒരു വിസ്മയം - ശില്പശാല

ശാസ്ത്ര പരീക്ഷണങ്ങളോട് കുട്ടികൾക്കുള്ള താല്പര്യം വർധിപ്പിക്കാനും സംശയ നിവാരണത്തിനുമായി 'ശാസ്ത്രം ഒരു വിസ്മയം' എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

  • നേതൃത്വം: ഭാസ്ക്കരൻ മാസ്റ്റർ, അനിൽകുമാർ മാസ്റ്റർ, ശശിധരൻ മാസ്റ്റർ.

കൂടാതെ, കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

📅 5 June 2024

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധതരം മത്സര പരിപാടികളും കലാപരിപാടികളും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് അന്നേദിവസം കുട്ടികൾ സ്കൂളിലേക്ക് വൃക്ഷത്തൈകൾ നൽകി.