സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വസുധൈവ കുടുംബകം....

Schoolwiki സംരംഭത്തിൽ നിന്ന്
വസുധൈവ കുടുംബകം....
മനുഷ്യൻ നശിപ്പിക്കുന്ന ആവാസവ്യവസ്ഥകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പരിസ്ഥിതി. മനുഷ്യൻ്റെ കർമ്മങ്ങൾ കാരണം പരിസ്ഥിതി ഇന്ന് വളരെയധികം ദുരിതം അനുഭവിക്കുന്നു. ഇത് കൊണ്ട് തന്നെയാണ് പ്രളയം പോലെയുള്ള ദുരന്തങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നതും. ഇതിൽ ഒന്നാമതായി വരുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പലതരം മലിനീകരണങ്ങളാണ്.

പ്രകൃതി മലിനീകരണം വായു മലിനീകരണം ശബ്ദമലിനീകരണം തുടങ്ങി പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പലതരം മലിനീകരണങ്ങൾ മനുഷ്യൻ സൃഷ്ടിക്കുന്നു. സസ്യങ്ങൾ വേഗം വളരുവാൻ ഉപയോഗിക്കുന്ന എൻഡോസൾഫാൻ രാസവളങ്ങൾ കീടനാശിനികൾ എന്നിവയും ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളും മണ്ണിന് ദോഷകരമാണ്. പ്രകൃതിയിൽ 20 ശതമാനം ഓക്സിജൻ അടങ്ങിയിരിക്കുന്ന ഏക്കറുകണക്കിന് ആമസോൺ വനാന്തരങ്ങൾ കത്തിനശിച്ചപ്പോഴും നാം സന്ദർശകരെപ്പോലെ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്.സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും വികസന പുരോഗമന ചിന്തകൾക്കിടയ്ക്ക് പരിസ്ഥിതിക്ക് നാം ഒരു തൃണത്തിൻ്റെ വില പോലും കൽപ്പിക്കുന്നില്ല. കുന്നിടിക്കൽ മണൽ വാരൽ വനനശീകരണം തുടങ്ങിയ മനുഷ്യൻ്റെ ദുഷ്പ്രവൃത്തികൾ കാരണം പരിസ്ഥിതി ഇന്ന് ഇഞ്ചിഞ്ചായി നശിച്ചു കൊണ്ടിരിക്കുകയാണ്.പരിസ്ഥിതിക്കുണ്ടായ നാശം ആ വാസവ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓരോ മനുഷ്യനും അവശ്യവസ്തുക്കൾ പ്രകൃതി ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അവൻ്റെ അത്യാഗ്രഹം ശമിപ്പിക്കാനുള്ളതില്ല എന്നാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി പറഞ്ഞിട്ടുള്ളത്. ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃതഘടനയായി കണ്ടു. ഭഗവദ് ഗീതയിൽ ഈ സാമ്യ രസ ദർശനം പരാമർശിച്ചിട്ടുണ്ട്. പരസ്പരം ഭാവയന്ത ശ്രേയം പരമമവാപ്സ്യസാം . ദേവൻമാരും മാനുഷരും സംഘമായും ഹിത കാരിയായും സദ് പ്രവൃത്തികൾ ചെയ്യുമ്പോഴാണ് യശസ്സ് കൈവരുന്നത്.ഈ ദർശനം തന്നെയാണ് പരിസ്ഥിതി ബോധത്തിൻ്റെ അടിസ്ഥാനം. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും ഒന്നായി കാണുന്ന വസുധൈവ കുടുംബകം എന്ന തത്വം ഉൾക്കൊണ്ട് കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കാനാണ് വർത്തമാനകാലം നമ്മോട് ആവശ്യപ്പെടുന്നത്.


അഭിനവ് ഷാജി
4 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം