സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വന്മതിൽ ചാടി കടന്നു നീ വന്നു

Schoolwiki സംരംഭത്തിൽ നിന്ന്
വന്മതിൽ ചാടി കടന്നു നീ വന്നു

വന്മതിൽ ചാടി കടന്നു നീ വന്നു
എന്റെ വയലും തെങ്ങും നിറയും നാട്ടിൽ
വട വൃക്ഷങ്ങൾ കൈ കോർത്തു നിൽക്കുന്ന എന്റെ നാട്ടിൽ
നിന്റെ സംഹാര താണ്ഡവം യൂറോപിലും അറബി നാട്ടിലും കൂടാതെ
പരശു രാമന്റെ മഴു എറിഞ്ഞു ഉണ്ടായ എന്റെ നാട്ടിലും
കൊറോണയാം താടക വന്നിതാ സംഹാരം ആടുന്നു
അതിവേഗം പടരുന്നു കാട്ടു തീ ആയി
മാനവർ ഒക്കെയും വിധിയിൽ പകച്ചങ്ങു നിന്നിടുന്നു
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്രയും ഭീകരനോ

ശ്രീനിജ്
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത