സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ വൈറസ്
2019ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിൽ ആണ് ആദ്യമായി കണ്ടെത്തിയത്. മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് ആണ് ഇത്. മാത്രമല്ല വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കോറോണ. വളരെ വേഗത്തിൽ പടരുന്നു. ഈ വൈറസ് ചൈനയിലാണ് കണ്ടെത്തിയതെങ്കിലും പല രാജ്യങ്ങളിലും പടർന്നു പിടിച്ചു. കേരള സംസ്ഥാനത്തും ഈ വൈറസ് പടർന്നു കൊണ്ടിരിക്കുന്നു. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആണിത്. ഇതിനകം തന്നെ ലക്ഷ കണക്കിന് ആളുകളാണ് ഈ വൈറസിനു ഇരയായി രിക്കുന്നത്. 160ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചു. പല രാജ്യങ്ങളിലും മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു.

പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യുമോണിയയിലേക്കും നയിക്കും. വൈറസ് ബാധിക്കുന്നതും തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും രോഗം പടരുന്നതിനാൽ അതീവ ജാഗ്രത വേണം..

നിഷാൽ ആർ കൃഷ്ണ
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം