സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പറഞ്ഞ കഥ


മാസങ്ങൾക്ക് മുമ്പ് ചൈനയിലെ ഒരു കാട്ടിൽ കുറെ മനുഷ്യർ മൃഗങ്ങളെ വേട്ടയാടാൻ വന്നു. അവർ പിടിച്ച ഒരു മൃഗത്തിൽ ഞാൻ പതിയിരിപ്പുണ്ടായിരുന്നു.അവർ ആ മൃഗത്തെ മാർക്കറ്റിൽ കൊണ്ടുപോയി കഷണങ്ങളാക്കി ഇതു തന്നെ പറ്റിയ അവസരം ഞാൻ അയാളുടെ കൈയ്യിൽ കയറി അയാൾ മൂക്കു തുടച്ചപ്പോൾ ഞാൻ അയാളുടെ ശ്വാസകോശത്തിൽ എത്തി.അവിടെ നിന്ന് ഞാൻ എന്റെ പണി തുടങ്ങി.ഞാൻ ഒന്നിൽ നിന്ന് രണ്ടായി.രണ്ടിൽ നിന്ന് നാലായി അങ്ങനെ ഞാൻ ഇരട്ടിച്ച് അയാളുടെ ശരീരത്തെ തന്നെ കീഴ്പ്പെടുത്താൻ തുടങ്ങി. പിന്നീട് മാർക്കറ്റിൽ മാംസം വാങ്ങാൻ വന്ന മറ്റൊളാരിലേക്ക് ഞാൻ കയറി .അയാളിൽ നിന്നും അയാളുടെ വീട്ടുകാരുടെ എല്ലാവരുടെയും ശരീരത്തിൽ ഞാൻ കയറി. വീട്ടിലുള്ളവർക്കെല്ലാം പനി, ജലദോഷം, ശ്വാസതടസം, വയറുവേദന എല്ലാം ഞാൻ ഉണ്ടാക്കി അങ്ങനെ ഞാൻ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗം കയറി. എല്ലാവരും രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി.അവർ എല്ലാവരും ആശുപത്രികളിലേക്ക് പരക്കം പാഞ്ഞു. എനിക്കാണെങ്കിൽ പേടിയാവാൻ തുടങ്ങി ഇനി ഏതെങ്കിലും ഡോക്ടർമാർ എന്നെ കീഴ്പ്പെടുത്തുമോ? പക്ഷേ എല്ലാ ഡോക്ടർമാരും നേഴ്സുമാരും എന്നെ പിടിച്ചുകെട്ടാൻ കഴിയുന്നത്രയും പരിശ്രമിച്ചു. അവസാനം അവർ എനിക്കൊരു പേരും തന്നു കൊറോണ ഞാൻ പരത്തുന്ന രോഗത്തിന് കോവിഡ് _ 19 എന്നും പേരു നൽകി.ഞാൻ ഇപ്പോൾ ഈ ലോകം തന്നെ കീഴടക്കിയിരിക്കുകയാണ്. എന്റെ പേരു കേട്ടാൽ ഇന്ന് എല്ലാവർക്കും ഭയമാണ്. എങ്കിലും ഇവർ മനുഷ്യർ എന്നെ പൊരുതി തോൽപ്പിക്കാൻ തന്നെ തീരുമാനിച്ചു. അവർ സോപ്പും സാനിറ്റൈസറും ഉപയോഗിക്കാൻ തുടങ്ങി, മാസ്ക്ക് ഉപയോഗിക്കാൻ തുടങ്ങി, സാമൂഹിക അകലം പാലിച്ചു. ഇങ്ങനെയെല്ലാം ഈ മനുഷ്യർ എന്നെ അകറ്റി നിർത്താൻ ശ്രമിച്ചു തുടങ്ങി.ഒരു പരിധി വരെ അവർ അതിൽ വിജയം കൈവരിച്ചു. ഇനി ഇവർ എന്നെ ഇല്ലാതാക്കാനുള്ള മരുന്നും കണ്ടു പിടിക്കുമോ....? എനിക്ക് പേടിയാവുന്നു. ഈ മനുഷ്യരുടെ ജാഗ്രത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.ഇവരുടെ ഈ മുൻകരുതലുകൾക്കു മുൻപിൽ നോവൽ കൊറോണ എന്ന ഞാൻ മുട്ടുകുത്തിയിരിക്കുന്നു.

ആശങ്ക വേണ്ട ജാഗ്രത മതി
സഞ്ജന
6 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ