സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കഥ

ഞാൻ കൊറോണ വൈറസ്. പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം. ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വന്കുടലിൽ കഴിയുകയായിരുന്നു ഞാൻ. ഏതെങ്കിലും ജീവികളുടെ ആന്തരിക അവയവങ്ങളിൽ ആണ് നമ്മളുടെ വാസസ്ഥലം. പുറത്തു വന്നാൽ നമ്മുടെ കഥ കഴിയും.

പന്നി, എലി, പെരിച്ചാഴി, വവ്വാൽ തുടങ്ങിയ ജീവികളിലാണ് സാധാരണ ആതിഥേയ ജീവികളായി ഞങ്ങൾ തെരഞ്ഞെടുക്കാർ. അവരുടെ വയറ്റിലാകുമ്പോൾ ശല്യം ഇല്ലാതെ കഴിയാമല്ലോ.

ഒരുദിവസം ചൈന യിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും വന്നു ചേർന്നു. അയാൾ നിയമങ്ങളെ ലംഘിച് കുറെ മൃഗങ്ങളെ വെടി വെച്ച് വീഴ്ത്തി. കൂട്ടത്തിൽ ഞാൻ താമസിച്ചിരുന്ന കാട്ടുപന്നിയെയും. ചത്തുപോയ മൃഗങ്ങളെയെല്ലാം പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഇറച്ചി വെട്ടുകാരൻ പന്നിയുടെ വയർ തുറന്നു. ആന്തരിക അവയവങ്ങൾ എടുത്ത് പുറത്ത് കളഞ്ഞു. ആ തക്കത്തിന് ചെറുപ്പക്കാരന്റെ കൈകളിൽ ഞാൻ കയറി പറ്റി. അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ നേരെ ശ്വാസകോശത്തിലേക്ക് കയറി.

ഞാൻ ശരീരത്തിൽ കയറി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തലവേദനയുമൊക്കെയായി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എന്റെ കുഞ്ഞുങ്ങൾ ചൈനക്കാരന്റ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരത്തിൽ കയറിപറ്റി ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായിരുന്നു.

പാവം ചൈനക്കാരൻ ആശുപത്രിയിൽ ആയി. ന്യൂമോണിയ ആണെന്ന് Dr കരുതി. ആറാം ദിവസം അയാൾ മരിച്ചു. ഞാൻ ആ മൃതശരീരത്തിൽ നിന്നും Dr യുടെ കൈകളിൽ കയറി പറ്റി. എന്റെ മക്കൾ കളി തുടങ്ങി കഴിഞ്ഞിരുന്നു. കൂട് വിട്ട് കൂടുമാറിക്കൊണ്ടിരുന്നു. പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലി ക്കാതെ വന്നു. ദിവസവും ആയിരങ്ങൾ ആശുപത്രിയിലേക്ക് വന്നു . മൃതദേഹങൾ കൊണ്ട് നിരത്തിലൂടെ ആബുലന്സുകൾ ചീറി പാഞ്ഞു. ഗവേഷകർക്ക് ഈ രോഗത്തിന് മരുന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടയിൽ Dr മരണത്തിനു കീഴടങ്ങി.

അതിനിടയിൽ എന്റെ ജൈത്രയാത്രയായിരുന്നു. അമേരിക്ക, ഇറ്റലി, ജർമനി, പേർഷ്യ, ബ്രിട്ടൻ, അറേബ്യാ........ ഇപ്പോഴിതാ ഹരിത സുന്ദരമായ കൊച്ചു കേരളത്തിലും എത്തി ചേർന്നിരിക്കുന്നു. എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞ നിലക്ക് അധികം താമസിയാതെ എനിക്കെതിരെ മരുന്ന് കണ്ടെത്തുമെന്ന് എനിക്കറിയാം., പ്രകൃതിദുരന്തങ്ങളും, ലോകയുദ്ധങ്ങളും അതിജീവിച്ച മനുഷ്യരെ പിടിച്ചു കെട്ടാൻ ഞാൻ ആര്? പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി. പ്രകൃതിയുടെ ആവാസവ്യവസ്‌ഥകാലിലേക്ക് നിങ്ങൾ കടന്നു ചെല്ലരുത്. അപ്പോഴാണ് ഞങ്ങളെ പോലുള്ളവർ പുറത്തിറങ്ങുന്നത്. ഒരിക്കലും തമ്മിൽ കാണാൻ ഇടവരരുതേ എന്ന് പ്രാർഥിച്ചു കൊണ്ട്......... കൊറോണ

ആരാധ്യ
3 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ