സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൈകഴുകാം നല്ലനാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
കൈകഴുകാം നല്ലനാളെക്കായി


എൻ പ്രിയ കൂട്ടുകാരേ
സഹോദരി സഹോദരന്മാരെ
ശുചിത്വം വേണമെപ്പോഴും
രോഗങ്ങളെ അകറ്റി നിർത്താൻ

സോപ്പിട്ടു കൈ കഴുകി
വൃത്തിയോടെ ഇരുന്നിടാം
ഹാൻ വാഷും സാനിറ്റൈസറും
ഉപയോഗിക്കണം എപ്പോഴും

കൊറോണ വന്ന നേരത്തും
നിപ്പ വന്ന നേരത്തും
മാത്രം പോര ഈ വൃത്തി
എപ്പോഴും വേണം ഈ വൃത്തി

നമ്മൾ ശുചിയായിരുന്നിട്ട്
കാര്യമില്ല കൂട്ടരേ
വീടുംപരിസരവും കൂടി
വൃത്തിയോടെ സൂക്ഷിക്കേണം

നമ്മുടെ ഈ അവധിക്കാലം
വീടിനുള്ളിൽ ഇരിക്കാതെ
വീടും പരിസരവും വൃത്തിയാക്കാൻ
അമ്മയ്ക്കൊപ്പം കൂടാലോ

ഒരു കാര്യം നാം ഓർമ്മിക്കേണം
പരിസരം വൃത്തിയുണ്ടാവണം
പരിസരം ശുചിത്വത്തോടെ വെച്ചാൽ
ഒരുപാട് രോഗങ്ങളെ തുരത്താമല്ലോ
  

SAPTHA.P
6 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത