സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ "പ്രതീക്ഷയുടെ നാളുകൾ"

Schoolwiki സംരംഭത്തിൽ നിന്ന്
"പ്രതീക്ഷയുടെ നാളുകൾ"

രാവിലെ 5 മണിക്കു തന്നെ ദീപു ഉണർന്നു. ഇന്ന് 9-ാ൦ ക്ലാസിൻെ കണക്കു പരീക്ഷയാണ്. എല്ലാം പഠിച്ചു കഴിഞ്ഞു. 2 ദിവസം മുമ്പ് അച്ഛൻ ഇറ്റാലിയൻ നിന്നു വന്നതാണ്. കുറേ നാളുകൾക്കു ശേഷം അച്ഛന്റെ കൂടെ സ്കൂളിൽ പോകണമെന്ന് അവനൊരാഗ്രഹ൦. പ്രതീക്ഷിച്ചതുപോലെ തന്നെ അച്ഛൻ സ്കൂളിൽ കൊണ്ടു വിട്ടു. അവൻ മിടുക്കനായി പരീക്ഷയെഴുതി. അത് 9-ാ൦ ക്ലാസിൻെ അവസാന പരീക്ഷയാണ്. അതുകൊണ്ട് പരീക്ഷ കഴിഞ്ഞ് അവർ പുറത്തുപോകാൻ തീരുമാനിച്ചു. പക്ഷെ സ്കൂളിൽ നിന്നും വരുമ്പോഴേക്കു൦ അച്ഛന് തീരെ വയ്യായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധന റിപ്പോർട്ട് വന്നപ്പോൾ എല്ലാവരും ആശങ്കയിലായി. കാരണം റിപോർട്ടിൽ അയാൾ കൊറോണ ബാധിതനായിരുന്നു. അങ്ങനെ ദീപുവിനു൦ കുടുംബത്തിനു൦ കൊറോണ പിടിപെട്ടു. പരീക്ഷ എഴുതിയ ഹാളിൽ ഉണ്ടായിരുന്ന കുട്ടികൾക്കു൦ ടീച്ചർക്കു൦ കുറച്ചു ദിവസം വീട്ടിൽ ഇരിക്കാൻ നിർദ്ദേശം ലഭിച്ചു. അങ്ങനെ നീണ്ട കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു൦ പരിശോധനകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ അവർ രോഗവിമുക്തരായി.

ദിവിൻ. കെ. വി
5 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ