സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ശുചിത്വം - കുട്ടിക്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
വാസുവും മാലാഖമാരും

ഒരിടത്ത് ഒരിടത്ത് വാസു എന്ന പത്ര വിൽപനക്കാരനുണ്ടായിരുന്നു. അദ്ദേഹം സഞ്ചരിക്കുന്ന വഴികളിൽ മുറുക്കി തുപ്പുമായിരുന്നു.ഇത് വഴിയാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. വാസു,വാസുവിൻ്റെ വീടും വീട്ടുപരിസരവും വളരെ അധികം വൃത്തിയോടെ സൂക്ഷിച്ചിരുന്നു.പക്ഷെ പൊതുസ്ഥലങ്ങളിൽ അവൻ ശുചിത്വം പാലിച്ചതേയില്ല. ഇതു കണ്ട മാലാഖമാർ അവനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു.മാലാഖമാർ അവൻ്റെ വീട് വൃത്തിഹീനമാക്കാൻ തുടങ്ങി.വാസു തൻ്റെ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വീട് മുഴുവൻ അലങ്കോലപ്പെട്ട് കിടക്കുന്നു! . അവന് ഇതു കണ്ട് വീട്ടിൽ പ്രവേശിക്കാൻ തന്നെ അറപ്പ് തോന്നി. ഈ സമയം മാലാഖമാർ അവൻ്റെ മുൻിൽ എത്തി. മാലാഖമാർ വാസുവിനെ ഉപദേശിച്ചു. അങ്ങനെ മാലാഖമാരുടെ ഉപദേശത്താൽ വാസുവിന് തൻ്റെ തെറ്റ് മനസ്സിലായി. അങ്ങനെ തന്റെ തെറ്റ് മനസ്സിലായ വാസുവിന് പശ്ചാതാപം ഉണ്ടായി.

ശിവന്യ.എസ്.ദേവ്
5 ബി സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ .
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ