സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ പുതിയ ആ കാശം

Schoolwiki സംരംഭത്തിൽ നിന്ന്
*പുതിയ ആകാശം*

രാജപാതകൾ ശൂന്യം.
കുതിച്ചുപായുന്ന യുവതയില്ല,
കാതടപ്പിക്കാൻ വണ്ടികളും.
പഞ്ചനക്ഷത്ര ക്ലബ്ബുകളിൽ
അട്ടഹാസങ്ങളില്ല പോർവിളികളുമില്ല.
വഴിയരികിൽ നുരച്ചുപൊന്തുന്ന
തെമ്മാടിക്കൂട്ടങ്ങളില്ല.
ചിലങ്കക്കിലുക്കവും
ചിയേഴ്സ് വിളികളുമില്ല.
കോഴിയും കുഴിമന്തിയും ആവശ്യമില്ല
ഒരു കോപ്പക്കഞ്ഞിയും ചമ്മന്തിയും മതി.
തിമിർത്തുവാണവൻ വീട്ടിലായപ്പോൾ
പുഴകളിൽ തെളിനീര്.
വാഗ്ദത്തഭൂമി തിരികെ ലഭിച്ച
വന്യരാം ജീവികൾ.
പുതിയ ആകാശങ്ങളെ തേടുന്ന
പറവകൾ .
പുതുതാളങ്ങൾ
പുത്തൻ ഉഷസ്സുകൾ
പുഞ്ചിരിക്കുന്ന പ്രകൃതി.

കീർത്തന ആർ
8 ബി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത