സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ നമുക്ക് ചുറ്റും - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ചുറ്റും

ഇഴചേർന്നിരിക്കാം നമുക്കിനി ഭൂവിന്റെ
മിഴി കാത്തുവെക്കാം വരും ദിനങ്ങൾ
പ്രകൃതിയെ കാക്കാം നിറമുള്ള പൂക്കളെ
മണമുള്ളതാക്കാൻ മനസ്സുവെക്കാം
പുഴകളെ നോക്കാം പുതിയ വസന്തത്തെ
തഴുകാം പ്രതീക്ഷയിൽ കാത്തിരിക്കാം
മരമില്ലയെങ്കിൽ മഴക്കാറ് നമ്മളെ
മറവിയാലെങ്ങോ മറഞ്ഞുപോകും
പുഴയില്ലയെങ്കിൽ കുടിനീരുവറ്റിനാം
മിഴിയടച്ചെങ്ങോ മറഞ്ഞുപോകും
അറിയുക നമ്മളീ പ്രകൃതിയെ നമ്മുടെ
ഹൃദയത്തിൽ സൂക്ഷിച്ചു വച്ചിടുവാൻ
മലിനമാകല്ലേ മനസ്സിൽ പ്രതീക്ഷതൻ
പുതുനാമ്പു മെല്ലെ കിളിർത്തുപൊങ്ങാൻ
പ്രണയിക്കു നിങ്ങളീ പ്രകൃതിയെ പെറ്റമ്മ
പകരുന്ന സ്നേഹക്കടലുപോലെ
ചിരിതൂകി നിങ്ങൾതൻ ചുറ്റുവട്ടങ്ങളെ
തഴുകാം നിറമുള്ളതാക്കിടുവാൻ
ഉണരട്ടെ ഭൂവിന്റെ വിരിമാറ് വർണ്ണങ്ങൾ
വിതറി നമുക്കെന്നും കാത്തുവെക്കാം

ഉത്തര മനോജ്
6 എ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത