സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ചെകുത്താന്റെ സ്വന്തം നാട്- ലേഖനം
ചെകുത്താന്റെ സ്വന്തം നാട്
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമി ല്ലാത്ത ജീവിതം നരകതു- ല്യമായിരിക്കും.ആരോഗ്യത്തെ തർക്കുന്ന മുഖ്യഘടകംവൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാ ൽ അവയെ ഇല്ലാതാക്കുക അതാണാവശ്യം.വ്യക്തി,വീട്,പരിസരം, ഗ്രാമം,നാട്എന്നിങ്ങനെശുചീകരണത്തിന്റെ മേഘലകൾ വിപുലമാണ്. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം ഇതെല്ലാം ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്നതാണ.് നമ്മൾ മലയാളികൾ പൊതുവേ നല്ല വൃത്തി കാരാണ്. എന്നാൽ വാസ്തവത്തിൽ എല്ലാവരെക്കാളും പിന്നിലാണ് നമ്മൾ. ചവറ്റുകൊട്ട കണ്ടാലും അതിൽ കൊണ്ട് ഇടാതെ പൊതുസ്ഥലത്ത് വലിച്ചെറിയൽ ആണ് നമ്മുടെ ശീലം. ചിലരുണ്ട് പുറത്തുനിന്ന് കണ്ടാൽ ഇയാളെ കാൾ മാന്യനായി ആരും ഇല്ലെന്നു തോന്നും. എന്നിട്ട് പ്രഭാത സവാരിക്ക് ജെൻറിൽമാൻ ലുക്കിൽ പോയി ആരും കാണാതെ പൊതുവഴിയിൽ മാലിന്യം തള്ളുന്ന വിരുതന്മാർ. കേരളീയർക്ക് പൊതുവേ ഉള്ള ഒരു ശീലമാണ് ചെയ്യരുത് എന്ന് പറയുന്നത് ചെയ്യുന്നത്. നോ പാർക്കിംഗ് ബോർഡ് വെച്ചാൽ അവിടെ പാർക്ക് ചെയ്യും. പൊതു സ്ഥലത്ത് തുപ്പരുത് എന്ന് എഴുതി വച്ചാൽ അവിടെ തുപ്പും അങ്ങനെ ചിലത്. ദൈവത്തിൻറെ സ്വന്തം നാട് എന്ന് കേരളത്തിന് ഒരു വിശേഷണമുണ്ട്. എന്നാൽ ഇന്ന് ചെകുത്താനെ സ്വന്തം നാടായി മാറിയിരിക്കുന്നു ഈ നാട്. ഈ നാടിനെ ആ പേര് വീഴ്ത്തിയ മലയാളികളുടെ കരവിരുത് ദിനു അഭിനന്ദനങ്ങൾ അല്ലാതെ എന്തു പറയാൻ. ഇത് സമയം ചില രാജ്യങ്ങളിൽ ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽ വലിയ ശിക്ഷ ലഭിക്കുന്നു. നമുക്കോ? രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. എന്ന് നമ്മൾ ചിന്തിക്കുന്നത് ചിലപ്പോൾ ഗുണകരമായ കാം. ആദ്യം ശുചിത്വ ബോധം ഉണ്ടാകണം, അതിനുശേഷം ശുചീകരണം ആരംഭിക്കുക. സ്വന്തം ഇരിപ്പിടം സ്വന്തം മുറി ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്തിയെടുക്കുക ആരോഗ്യം നിലനിർത്താനും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഒഴിവാക്കാനും ഇത് സഹായിക്കും ഉണ്ടായാൽ മാത്രം പോരാ നല്ല ഗുണങ്ങൾ ഉണ്ടാകണം നമ്മുടെ നാടിനെ ദൈവത്തിൻറെ സ്വന്തം നാടാക്കി മാറ്റു ശുചീകരണ ത്തിലൂടെ .
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം