സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/അക്ഷരവൃക്ഷം/*പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നാം വസിക്കുന്ന വളരെയധികം പ്രത്യേകതയുള്ള പ്രകൃതിയെയും അവയുടെ നിലനില്പിനെയും ചേർത്ത് ആണ് നാം പരിസ്ഥി എന്ന് പറയുന്നത്. നിറയെ കല്പവൃക്ഷങ്ങളും വയലുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉള്ള ഇടമായിരുന്നു നമ്മുടെ കേരളം. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെട്ടിരുന്നത്ത്.
  
                     
            എന്നാൽ പാരിസ്ഥിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ് മനുഷ്യന്റെ ബൗദ്ധികമായ സാഹചര്യകളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യത്തിന് കാരണം തന്റെ ആവശ്യങ്ങൾക്കും അതിലുപരി ആർപാടകൾക്കും മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പ്പോൾ പ്രക്രതിയെ ചുഷണം ചെയ്യുന്നു. വൻതോതിൽ ഉള്ള ഉല്പാദനത്തിന് വൻ തോതിലുള്ള പ്രകൃതി ചുഷണം അനിവാര്യമായി.. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക് പരിസ്ഥിതി നിപതിച്ചു. അമിതമായ ജല മലിനീകരണം കാരണം ശുദ്ധ ജല ക്ഷാമം രൂക്ഷമായി. വന സംരക്ഷണത്തിന് പകരം മരമെല്ലാം വെട്ടിമുറിച്ചു കുന്നുകൾ നികത്തി വനങ്ങൾ നശിപ്പിക്കുന്നു. ഇതെല്ലാം പരിസ്ഥിതി ശോഷണത്തിന് കാരണമാവുന്നു.


         ആരോഗ്യത്തിന്റെയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥകളെക്കാളും മുൻപന്തിയിൽ ആണ് എന്നാൽ പരിസ്ഥിതി സംരക്ഷണം വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റ വൃത്തിയും മാത്രം സംരക്ഷിച്ചു സ്വാർത്ഥയുടെ പര്യായമായുള്ള പോക്ക് അപകടത്തിലേക്ക് ആണ്. നാം ജീവിക്കുന്ന ചുറ്റു പാടിന്റ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. മണൽവാരി പുഴ നശിച്ചാലും, വനം വെട്ടിയാലും, മാലിന്യ കുമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങൾക്ക്‌ യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപുതുർവം ഇടപെട്ട് ഭൂമിയമ്മയെ സംരക്ഷിക്കാൻ നാം തയ്യാറാകണം..നമ്മുക്ക് നമ്മുടെ പൂർവികർ ദാനം തന്നതല്ല ഈ ഭൂമി.. മറിച്ചു നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം നാം ഇവിടെ ജീവിക്കാൻ.
     
                നമ്മുടെ പരിസ്ഥി സംരക്ഷിക്കാമെന്ന് ആത്മാർത്ഥമായും താൽപര്യം ഉണ്ടെങ്കിൽ നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ചു വരൽ അത്യാവശ്യം ആണ്.

            നമുക്കെല്ലാവർക്കും ഒന്നായി നിൽക്കാം നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം........

Fathima Rinsha.p
9 സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം