സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ സൂപ്പർ ഹീറോസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ സൂപ്പർ ഹീറോസ്

വേനലവധി തുടങ്ങാൻ കാത്തിരിക്കുന്ന കുസൃതിക്കുരുന്നുകളാണ് ചിക്കുവും ചിന്നുവും . നല്ല അടിപിടിക്കാരാണ് രണ്ടുപേരും. ഇവരുടെ വഴക്കിന് മാധ്യസ്ഥം നിൽക്കുന്ന ഒരാളുണ്ട്. ഇരുവർക്കും പ്രിയങ്കരനായ തൊരപ്പൻ. അവരുടെ അയൽവാസിയായ ചങ്കരന്റെ വീട്ടിലെ പട്ടിക്കുട്ടിയാണ് തൊരപ്പൻ. ചിക്കുവിനും ചിന്നുവിനും ചങ്കരനോട് അത്രക്ക് പ്രിയമൊന്നുമില്ലെങ്കിലും തൊരപ്പനോട് കൂട്ടുകൂടാനായി അവർ ചങ്കരൻ കയ്യിലെടുക്കും.

വാർഷികപരീക്ഷകൾക്കിടയിലെ അവധിദിവസങ്ങളിൽ അവർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു . അപ്പോളാണ് 'അമ്മ വന്നു പറഞ്ഞത് കൊറോണ കാരണം നിങ്ങൾക്ക് അവധി പ്രഖ്യാപിച്ചു എന്ന്. ആദ്യമൊന്നും അവർ അത് വലിയ കാര്യമായി എടുത്തില്ലെങ്കിലും പിന്നീടാണ് ഇരുവർക്കും കൊറോണയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് മനസിലാക്കാൻ സാധിച്ചത്. എല്ലാദിവസവും അടുത്തുള്ള ഒരു സ്ഥലമെങ്കിലും സന്ദർശിക്കാൻ സാധിച്ചില്ലെങ്കിൽ സമാധാനം വരാത്ത കുടുംബമാണ് ആണ് ചിക്കുവിന്റെയും ചിന്നുവിന്റെയും . എന്നാൽ പുറത്തിറങ്ങാതെ ഇത്രയും ദിവസം .......... ആലോചിക്കുമ്പോൾത്തന്നെ മനസ്സിന് ഒരു അസ്വസ്ഥത.

ടി വി കാണാമല്ലോ . പക്ഷെ എത്ര ദിവസം എന്നുവിചാരിച്ചാണ് ടി വി കാണുന്നത്. അപ്പോളാണ് ഓൺലൈൻ ക്വിസിനെക്കുറിച്ച് അറിഞ്ഞത്. പത്രത്തിൽനിന്നാണ് ചോദ്യങ്ങൾ എന്നറിഞ്ഞപ്പോൾ അമ്മയ്ക്കും സന്തോഷം . വല്ലപ്പോഴുമെങ്കിലും പത്രം വായിക്കുമല്ലോ . എല്ലാ ദിവസവും 8.55ന് അവർ മത്സരത്തിന് തയ്യാറായി ഇരിക്കും. കുറച്ചു ദിവസമായപ്പോൾ അതും മടുത്തു. പിന്നെയും ആശ്വാസം ടി വി തന്നെ . അങ്ങനെയിരിക്കെയാണ് അവർ സൂപ്പർഹീറോയുടെ പരസ്യം കണ്ടത് മനസ്സിലായിക്കാണില്ല അല്ലേ...... . നമ്മുടെ മഞ്ജുചേച്ചിയും, ടോവിനോച്ചേട്ടനും, കുഞ്ചാക്കോച്ചേട്ടനും ഒക്കെ അഭിനയിച്ച ആ പരസ്യം. " അമാനുഷികമായിട്ടുള്ള കാര്യങ്ങൾ അല്ല മാനുഷികമായിട്ടുള്ള ചെറിയ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളാണ് സൂപ്പർഹീറോസ് ". അത് കണ്ട ചിക്കുവും ചിന്നുവും വിചാരിച്ചു, നമ്മൾക്കും സൂപ്പർഹീറോസ് ആയാലോ എന്ന്. അവർ അതിനുള്ള വഴികൾ ആലോചിച്ചു.

ഒരു ദിവസം ഇരുവരും അമ്മയുടെ സ്മാർട്ഫോണിൽ കഴിഞ്ഞ വർഷത്തെ ചിത്രങ്ങൾ കാണുകയായിരുന്നു . അപ്പോഴാണ് ഗാന്ധിജയന്തിയുടെ ദിവസം താനും സുഹൃത്തുക്കളും ചേർന്ന് ക്ലാസ്സ്മുറി ശുചിയാക്കുന്ന ചിത്രവും , ശുചിത്വത്തെക്കുറിച്ച് ചിക്കു പറഞ്ഞ പ്രസംഗത്തിന്റെ വീഡിയോയും അവരുടെ ശ്രദ്ധയിൽ പെട്ടത് . ഇത് തന്നെ നല്ല ആശയം എന്ന് അവർക്ക് തോന്നി.

ചിക്കുവും ചിന്നുവും തങ്ങളുടെ വീട് വൃത്തിയാക്കി . അതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഇട്ടു. അവരുടെ വീഡിയോക്ക് ധാരാളം ലൈക്കുകളും ഷെയറും ലഭിച്ചു ഈ വീഡിയോകൾ എല്ലായിടത്തും പ്രചരിച്ചു . കുട്ടികൾ വലിയ സ്റ്റാറായി . ഒറ്റ വീഡിയോ കൊണ്ട് സ്റ്റാറായി എന്ന് പറയാറില്ലേ , അതുപോലെ. എന്നാൽ നിങ്ങൾ വിചാരിക്കും വീഡിയോക്കുവേണ്ടി ചെയ്യുന്നതല്ലേ എന്ന് . എന്നാൽ അങ്ങനെയല്ല . അവർ ആഴ്ചയിൽ മൂന്നു ദിവസം വീട് തുടക്കുകയും ഡെറ്റോൾ തളിക്കുകയും ചെയ്യും. പിന്നീട് കൊറോണയെ തുരത്താനായി മറ്റ് ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ തുടങ്ങി. അവർ തങ്ങളുടെ വീടിന്റെ പരിസരം ശുചിയാക്കാൻ തുടങ്ങി .

പിന്നീട് കൊറോണയെ പ്രതിരിയോധിക്കാനായി ഹാൻഡ് വാഷും, സാനിടൈസെറും മറ്റും നിർമിക്കുന്ന വിധം എങ്ങനെയെന്ന് വിഡിയോയിൽ ചെയ്തുകാണിച്ചു. അതിനുശേഷം ഹാൻഡ് വാഷും, സാനി ടൈസെറും ഉണ്ടാക്കി പൊതു സ്ഥലത്തു വെക്കുകയും . തുണികൊണ്ട് മാസ്കുകൾ നിർമ്മിച്ച്, രണ്ട് രൂപയിട്ടാൽ മാസ്ക് പുറത്തേയ്ക്ക് വരുന്ന സംവിധാനത്തിലുള്ള പെട്ടികൾ നിർമ്മിച്ച് പൊതുസ്ഥലത്തു വെയ്ക്കുകയും ചെയ്തു. ശേഷം കുട്ടികളെ ബോറടി കൂടാതെ വീട്ടിലിരുത്താൻ ഉള്ള ചില പൊടിക്കൈ മാർഗങ്ങളായ ക്രാഫ്റ്റ് ഐഡിയാസും, ഭിത്തിയിൽ ചിത്രം വരയ്ക്കുന്ന വീഡിയോസും സോഷ്യൽ മീഡിയയിൽ ഇട്ടു. ഇരുവരുടെയും ചിന്തകൾ മറ്റുള്ളവർക്ക് പ്രചോദനം ആവുകയാണ് ചെയ്തിരുന്നത് . ചിക്കുവും ചിന്നുവും എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ശ്രീഹരിയും , ശ്രേഷ്ഠയും ഇന്ന് ശുചിത്വത്തിന്റെ ഉത്തമമാതൃകകളായിത്തീർന്നു . മാത്രമല്ല ഇരുവരും നമ്മുടെ സംസ്ഥാനത്തിനല്ല മറിച്ച്‌, നമ്മുടെ ഈ ലോകത്തിനാണ് മാതൃകയായ്‌ തീർന്നത്.

അങ്ങനെ വീട്ടിലെ കൊച്ചു സൂപ്പർഹീറോസ് അകാൻ ശ്രമിച്ച ഇരുവരും ഇപ്പോൾ ലോകത്തിന്റെ സൂപ്പർഹീറോസാണ്. കൊറോണ കാലത്തിനു ശേഷം പുറത്തിറങ്ങിയ 'കൊറോണകാലത്തെ സൂപ്പർ ഹീറോസ് 'എന്ന വാരികയിലെ രണ്ടു താളുകൾക്ക് ഉടമകളായി മാറി . ചിക്കുവും ചിന്നുവും .....അല്ലല്ല .......നമ്മുടെ ശ്രീഹരിയും ശ്രേഷ്ഠയും ഇന്ന് ലോകമറിയപ്പെടുന്ന ശുചിത്വത്തിന് മാതൃകകളാണ് .

ശ്രേയ പി എസ്
9 ബി സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ